/indian-express-malayalam/media/media_files/w4ZHUBAvud8r6nJr6IqS.jpg)
/indian-express-malayalam/media/media_files/vicky-kaushal-katrina-kaif-birthday.jpg)
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. 2021ൽ വിവാഹിതരാകുന്നതു വരെ തങ്ങളുടെ പ്രണയബന്ധം വളരെ രഹസ്യമായി വയ്ക്കുകയായിരുന്നു ഇരുവരും. 2021 ഡിസംബര്‍ 9ന് രാജസ്ഥാനില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം മനസ്സിലാക്കി നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
/indian-express-malayalam/media/media_files/vicky-kaushal-katrina-kaif-birthday-1.jpg)
കത്രീനയുടെ 41-ാം ജന്മദിനമാണിന്ന്. നടിയ്ക്ക് ആശംസകൾ നേർന്ന് വിക്കി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/vicky-kaushal-katrina-kaif-birthday-4.jpg)
"നിനക്കൊപ്പം ഓർമകൾ സൃഷ്ടിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കാര്യം. ജന്മദിനാശംസകൾ എന്റെ പ്രണയമേ,"എന്നാണ് വിക്കി കുറിച്ചത്.
/indian-express-malayalam/media/media_files/vicky-kaushal-katrina-kaif-birthday-6.jpg)
കത്രീനയുടെ പ്രണയം തുടക്കത്തിൽ തന്നെ അമ്പരപ്പിച്ചുവെന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ വിക്കി പറഞ്ഞത്. കത്രീന തന്നെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ അതു വിചിത്രമായി തോന്നിയെന്നും വിക്കി കൂട്ടിച്ചേർത്തു. ഇത്രയും സുന്ദരിയായൊരാൾ, കരിയറിൽ ഉയരത്തിൽ നിൽക്കുന്ന ഒരാൾ, തന്നെ പോലെയൊരാളെ സ്നേഹിക്കുന്നുവെന്നത് ആദ്യം തനിക്ക് വിശ്വസിക്കാനായിരുന്നില്ലെന്നും വിക്കി പറഞ്ഞു.
/indian-express-malayalam/media/media_files/vicky-kaushal-katrina-kaif-birthday-7.jpg)
"ആദ്യം, കത്രീനയിൽ നിന്ന് ശ്രദ്ധ കിട്ടുന്നത് എനിക്ക് വിചിത്രമായി തോന്നി. എന്തുകൊണ്ട് ഞാൻ? എന്നു അമ്പരന്നു. കത്രീന ഒരു പ്രതിഭാസമാണ്. അതിസുന്ദരിയായൊരു സ്ത്രീ. ഒരിക്കൽ ഞാൻ കത്രീനയ്ക്കൊപ്പം ഏറെ സമയം ചിലവഴിച്ചു. അപ്പോഴാണ് കത്രീന കൈഫ് എന്ന മനുഷ്യസ്ത്രീയെ ഞാൻ അടുത്തറിഞ്ഞത്. അതുപോലെ ഒരു വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാന്‍ മനസ്സിലാക്കി. കത്രീന ആരെകുറിച്ചും മോശമായി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ചുറ്റുമുള്ളവരോട് വളരെ അനുകമ്പയാണ് ആൾക്ക്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ വഴിത്തിരിവാണ് കത്രീന," വിക്കി പറഞ്ഞു.
/indian-express-malayalam/media/media_files/vicky-kaushal-katrina-kaif-birthday-2.jpg)
എന്തുകൊണ്ട് ഞാൻ? എന്ന വിക്കിയുടെ സംശയത്തിന് കത്രീന നൽകിയ മറുപടി ഇങ്ങനെ: "ഞാന്‍ ഇഷ്ടപ്പെടുന്ന സ്വഭാവഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ അതെപ്പോഴും മുന്നോട്ട് കൊണ്ടുപോവുന്നു. അതിനാല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്".
/indian-express-malayalam/media/media_files/vicky-kaushal-katrina-kaif-birthday-5.jpg)
കത്രീനയിൽ തന്നെ ഏറ്റവും ആകർഷിച്ച ഘടകം, മറ്റുള്ളവരോടുളള അനുകമ്പയാണെന്നും വിക്കി പറഞ്ഞു. കത്രീനയെ വിവാഹം കഴിക്കണമെന്ന് താൻ ആദ്യം മുതൽ ആഗ്രഹിച്ചിരുന്നുവെന്നും വിക്കി കൂട്ടിച്ചേർത്തു. "കത്രീനയുടെ താരപദവിയോ ജനപ്രീതിയോ കാരണമല്ല ഞാന്‍ അവളുമായി പ്രണയത്തിലായത്. അതായിരുന്നില്ല ഈ പ്രണയത്തിലേക്ക് നയിച്ച ഘടകങ്ങൾ. കത്രീനയെ എന്ന വ്യക്തിയെ പൂർണമായി മനസ്സിലാക്കിയപ്പോൾ ഞാൻ പ്രണയത്തിലാവുകയായിരുന്നു. കത്രീനയെ ജീവിത പങ്കാളിയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു". "വിവാഹം തുടക്കം മുതല്‍ ഗൗരവമുള്ള കാര്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിവാഹം എന്നത് ഒരു ഭാഗത്ത് നിന്നുള്ള ചോദ്യവും മറുഭാഗത്തുനിന്നുള്ള ഉത്തരവുമല്ല. ഞങ്ങള്‍ പരസ്പരം സംസാരിച്ചെടുത്ത തീരുമാനമാണ്," വി ആര് യുവയുമായുള്ള സംഭാഷണത്തിനിടെ വിക്കി പറഞ്ഞു.
/indian-express-malayalam/media/media_files/vicky-kaushal-katrina-kaif-birthday-3.jpg)
ജീവിതത്തിൽ ഒന്നിച്ചെങ്കിലും, കത്രീനയും വിക്കിയും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.