സൽമാൻ ഖാനും കത്രീന കെയ്ഫും തമ്മിലുള്ള പ്രണയവും വേർപിരിയലും ബോളിവുഡിന് അറിയാത്തതല്ല. പ്രണയത്തകർച്ചയ്ക്കുശേഷം ഇരുവരും സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നില്ല. ഏറെ വർഷങ്ങൾക്കുശേഷം ഇരുവരും ‘ടൈഗർ സിന്താ ഹെ’ എന്ന സിനിമയിലൂടെ ഒന്നിച്ചു. ഇതോടെ ഇരുവരും വീണ്ടും സൗഹൃദത്തിലായി.

അടുത്തിടെ നടന്നൊരു അവാർഡ് ദാന ചടങ്ങിൽ കത്രീന കെയ്ഫിനോട് നടൻ വിക്കി കൗശൽ വിവാഹ അഭ്യർത്ഥന നടത്തി. കത്രീന സ്റ്റേജിൽ എത്തിയപ്പോഴാണ് വിക്കി തന്റെ പ്രൊപ്പോസൽ കത്രീനയ്ക്ക് മുന്നിൽ വച്ചത്. സദസ്സിൽ ഈ സമയം സൽമാൻ ഖാനും ഉണ്ടായിരുന്നു.

”എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾക്ക് എന്തുകൊണ്ട് വിവാഹം ചെയ്തു കൂട? ഇപ്പോൾ വിവാഹങ്ങളുടെ കാലമാണല്ലോ. നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം,” അതിനാലാണ് ഞാനിത് ചോദിക്കാൻ തീരുമാനിച്ചത്, ഇതായിരുന്നു വിക്കി പറഞ്ഞത്. ഇതുകേട്ടതും കത്രീന എന്താണെന്ന് ചോദിച്ചു.

ഈ സമയം ബാക്ക്ഗ്രൗണ്ടിൽ സൽമാൻ-അക്ഷയ് കുമാർ-പ്രിയങ്ക ചോപ്ര എന്നിവർ ഒന്നിച്ച സിനിമയിലെ ‘മുജേ ഷാദി കരോഗി’ എന്ന ഗാനം പ്ലേ ചെയ്തു. എതാനും നിമിഷങ്ങൾക്കുശേഷം ‘എന്നെ വിവാഹം ചെയ്യാമോ?’ എന്നു വിക്കി ചോദിച്ചു. ഇതു കേട്ടതും സദസ്സിലുണ്ടായിരുന്ന സൽമാൻ ഖാൻ അടുത്തിരുന്ന തന്റെ സഹോദരി അർപ്പിതയുടെ തോളിലേക്ക് ചാഞ്ഞു. കത്രീനയുടെ മറുപടി കേട്ടതും ഞെട്ടി എണീൽക്കുകയും ചെയ്തു. വിക്കിയെ വിവാഹം കഴിക്കാനുള്ള ധൈര്യം തനിക്കില്ലെന്നായിരുന്നു കത്രീന പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഷെയർ ചെയ്യുന്നുണ്ട്.

View this post on Instagram

. . . #instabolly #bollyinsta

A post shared by Bollywood725k (@bollylnsta) on

നേരത്തെ ‘കോഫി വിത് കരൺ’ പരിപാടിയിൽ പങ്കെടുത്ത വിക്കി കൗശലിനോട് കത്രീന പറഞ്ഞൊരു കാര്യം കരൺ ജോഹർ വെളിപ്പെടുത്തിയിരുന്നു. വിക്കിയോടൊപ്പം അഭിനയിക്കാൻ തനിക്ക് താൽപര്യമുണ്ടെന്നും ഇരുവരുടെയും ജോഡി മികച്ചതായിരിക്കുമെന്നുമാണ് കരീന പറഞ്ഞതെന്നാണ് കരൺ വ്യക്തമാക്കിയത്. ഇതു കേട്ടതും വിശ്വസിക്കാനാവാതെ വിക്കി ബോധരഹിതനായ പോലെ അഭിനയിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ