വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നത്. വിക്കിയും കത്രീനയും അവരുടെ മെഹന്ദി ചടങ്ങിൽ നിന്നുള്ള രസകരമായ ഫോട്ടോകൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുകയാണ്. സന്തോഷത്താല്‍ ആനന്ദ നൃത്തമാടുന്ന ഇരുവരേയും ചിത്രങ്ങളില്‍ കാണാം.
ഓരോ ചിത്രവും വിക്കിയും കത്രീനയും പങ്കിടുന്ന ബന്ധത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഒരു ചിത്രത്തില്‍ വിക്കി ത്നറെ ബോളിവുഡ് സ്റ്റൈലിലാണ് നില്‍ക്കുന്നത്. മറ്റൊരു ചിത്രത്തില്‍ കത്രീനയുടെ സന്തോഷം എത്രമാത്രമാണെന്ന് ആര്‍ക്കും പറയാനാകില്ല. വിക്കി കൗശലും സണ്ണി കൗശലും ചുവടു വയ്ക്കുന്ന ഫോട്ടോയും വിക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ദമ്പതികൾ തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു,” എന്നും അവർ പോസ്റ്റിൽ കുറിച്ചിരുന്നു.
രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിക്കി-കത്രീന വിവാഹത്തിൽ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.





Also Read: സന്തോഷത്താൽ ചിരിച്ച് വിക്കിയും കത്രീനയും; ഹൽദി ചിത്രങ്ങൾ