Latest News

‘വിവാഹം നടക്കാൻ പോകുന്നില്ല;’ വിക്കി കൗശൽ- കത്രീന കൈഫ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി വിക്കിയുടെ ബന്ധു

വിക്കിയുടെ ബന്ധുവായ ഉപാസന വോഹ്റയാണ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളുകയും അത്തരം പദ്ധതികളൊന്നുമില്ലെന്ന് പറയുകയും ചെയ്തത്

vicky kaushal, vicky kaushal cousin, vicky kaushal katrina kaif wedding, vicky kaushal marries katrina kaif, katrina kaif wedding, vickat wedding, victrina wedding, vicky kaushal katrina wedding date, vicky kaushal wedding news, വിക്കി കൗശൽ, കത്രീന കൈഫ്, വിക്കി, കത്രീന, വിക്കി കാറ്റ്, വിക്കി കത്രീന, വിക്കി-കാറ്റ്, വിക്കി-കത്രീന, Bollywood News, IE Malayalam

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, വിക്കിയുടെ ബന്ധുവായ ഉപാസന വോഹ്റ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളുകയും അത്തരം പദ്ധതികളൊന്നുമില്ലെന്ന് പറയുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.

അഭ്യൂഹങ്ങളിൽ പറയുന്നത് പോലെ വിക്കിയും കത്രീനയും ഡിസംബറിൽ വിവാഹിതരാകില്ലെന്ന് ഉപാസന ദൈനിക് ഭാസ്‌കറിനോട് പറഞ്ഞു. “വിവാഹ തീയതിക്കുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എല്ലാം മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികളാണ്. വിവാഹം നടക്കാൻ പോകുന്നില്ല. അങ്ങനെയൊന്നുണ്ടായാൽ അവർ അത് പ്രഖ്യാപിക്കും. ബോളിവുഡിൽ പലപ്പോഴും ഇത്തരം വാർത്തകൾ പ്രചരിക്കുകയും പിന്നീട് അത് മറ്റെന്തോ ആണെന്ന് തെളിയുകയും ചെയ്യുന്നു. അവ താൽക്കാലിക കിംവദന്തികൾ മാത്രമാണ്. ഞാൻ അടുത്തിടെ എന്റെ സഹോദരനുമായി സംസാരിച്ചു. അങ്ങനെ ഒന്നുമില്ല. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇപ്പോൾ വിവാഹം നടക്കുന്നില്ല,” ഉപാസന പറഞ്ഞു.

രാജസ്ഥാനിൽ വെച്ച് വിക്കിയും കത്രീനയും വിവാഹിതരാകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അടുത്ത മാസം രൺതംബോറിന് പുറത്തുള്ള സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ച് ഇരുവരും വിവാഹിതരാകുമെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ വന്നിരുന്നു.

Also Read: ഹാഷിന്റെ ബെർത്ത്ഡേ ആഘോഷിച്ച് സാമന്ത; ചിത്രങ്ങൾ

ഫാഷൻ അക്കൗണ്ട് ഡയറ്റ് സബ്യ ഇൻസ്റ്റാഗ്രാമിൽ വിക്കി-കാറ്റ് വിവാഹത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചിരുന്നു. “കത്രീനയും വിക്കിയും അടുത്ത മാസം രൺതംബോറിന് പുറത്തുള്ള സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വിവാഹിതരാകുന്നു. ഞങ്ങളുടെ പ്രാദേശിക സഫാരി ഗൈഡ് ഞങ്ങളോട് പറഞ്ഞതാണ് ഇത്. അവരെല്ലാവരെയും അതിന്റെ ജോലിക്കായി നിയോഗിച്ചവരാണ്.” ഡയറ്റ് സബ്യ ഇൻസ്റ്റഗ്രാമിൽ പറഞ്ഞിരുന്നു.

ഒക്ടോബറിൽ, താൻ ഉടൻ തന്നെ വിവാഹനിശ്ചയം നടത്തുമെന്ന് പറഞ്ഞ് വിക്കി ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഒരു റോക്ക ചടങ്ങ് നടന്നുവെന്ന കിംവദന്തികളെ നിഷേധിച്ചുകൊണ്ടായിരുന്നു വിക്കി ഇത് പറഞ്ഞത്. “ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളാണ് പ്രചരിപ്പിച്ചത്. സമയമാകുമ്പോൾ ഞാൻ ഉടൻ വിവാഹനിശ്ചയം നടത്തും. സമയം വരും,” എന്നാണ് വിക്കി പറഞ്ഞത്. രണ്ട് അഭിനേതാക്കളും കുറച്ച് കാലമായി ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. പലപ്പോഴും ഇരുവരും പരസ്പരം സന്ദർശിക്കാറുണ്ട്.

വിക്കി കൗശൽ അവസാനം അഭിനയിച്ചത് ഉദംസിങ്ങിലും കത്രീന കൈഫ് സൂര്യവംശിയിലുമാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vicky kaushal katrina kaif wedding cousin rubbishes rumours

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express