Latest News

കത്രീന- വിക്കി വിവാഹം: 80 കോടിയ്ക്ക് വിവാഹ വീഡിയോ വാങ്ങി ആമസോൺ

Vicky Kaushal & Katrina Kaif Wedding: വിവാഹചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്

Vicky Kaushal & Katrina Kaif Wedding, Vicky Kaushal Katrina Kaif Wedding telecast amazon prime, six senses fort, six senses, six, barwara, barwara fort, six senses barwara, senses fort barwara, six senses fort barwara, katrina kaif, vicky kaushal, katrina kaif vicky kaushal, vicky kaushal wedding, katrina kaif wedding, vicky kaushal katrina kaif wedding, six senses fort barwara

Vicky Kaushal & Katrina Kaif Wedding: ബോളിവുഡ് താരവിവാഹങ്ങൾ എന്നും ആരാധകർക്ക് ആഘോഷമാണ്. രൺവീർ- ദീപിക വിവാഹം, പ്രിയങ്ക ചോപ്ര- നിക് ജോനാസ് വിവാഹം എന്നിവയൊക്കെ ഏറെ വാർത്താപ്രാധാന്യം നേടിയ താരവിവാഹങ്ങളാണ്. ഇപ്പോഴിതാ, ബോളിവുഡ് താരങ്ങളായ ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫ്- വിക്കി കൗശാൽ വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

വിക്കി- കത്രീന വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന കൗതുകകരമായ മറ്റൊരു വാർത്ത, ഈ താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോൺ പ്രൈം വാങ്ങി എന്നതാണ്. 80 കോടി രൂപയ്ക്കാണ് ആമസോൺ സംപ്രേഷണാവകാശം വാങ്ങിയത് എന്നാണ് റിപ്പോർട്ട്.

ഹോളിവുഡിലും മറ്റും ഇത്തരത്തിൽ താര വിവാഹങ്ങളുടെ സംപ്രേഷണാവകാശം ഓടിടി പ്ലാറ്റ്ഫോമുകള്‍ സ്വന്തമാക്കാറുണ്ട്. ഇന്ത്യയിലും അത്തരമൊരു രീതി കൊണ്ടുവരാൻ തുടക്കം കുറിക്കുകയാണ് ആമസോൺ പ്രൈം. 2019ല്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തിൽ ഓടിടി പ്ലാറ്റ്‌ഫോമിലൂടെ സിരീസായി സംപ്രേഷണം ചെയ്തിരുന്നു.

വിവാഹചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയാണ് വിക്കി- കത്രീന താരവിവാഹത്തിന് വേദിയാവുന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവാഹാഘോഷത്തിന് ചൊവ്വാഴ്ചയാണ് തുടക്കം കുറിച്ചത്. ഡിസംബർ ഒമ്പതിനാണ് വിവാഹം. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് വിവാഹാഘോഷത്തിലേക്ക് ക്ഷണമുള്ളത്. ഷാറൂഖ് ഖാൻ വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Read more: കത്രീന- വിക്കി വിവാഹം; ഫോർട്ട് ബർവാരയിലെ റൂമിന് ഒരു ദിവസത്തെ വാടക 6.5 ലക്ഷം രൂപ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vicky kaushal katrina kaif sell wedding telecast rights to amazon prime for 80 crore report

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express