വിവാഹശേഷം മുംബൈയിൽ തിരിച്ചെത്തിയിരിക്കുകയാണ് വിക്കി കൗശലും കത്രീന കെയ്ഫും. ബോളിവുഡിന്റെ താരദമ്പതികൾക്ക് മികച്ച സ്വീകരമാണ് ലഭിച്ചത്. ഹണിമൂണിനുശേഷം തിരിച്ചെത്തിയ വിക്കിയും കത്രീനയും അന്ധേരിയിലെ തങ്ങളുടെ അപ്പാർട്ട്മെന്റിനു പുറത്തുവച്ചാണ് മാധ്യമങ്ങളെ കണ്ടത്. ഫൊട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരും ചിരിച്ച മുഖത്തോടെ ദീർഘനേരം നിന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ദമ്പതികൾ തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു,” എന്നും അവർ പോസ്റ്റിൽ കുറിച്ചിരുന്നു.
രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സിക്സ് സെൻസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിക്കി-കത്രീന വിവാഹത്തിൽ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സൽമാൻ ഖാൻ നായകനാവുന്ന ടൈഗർ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. സൂര്യവൻഷിയാണ് കത്രീനയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം, ഫോൺ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. സർദാർ ഉദം ആയിരുന്നു വിക്കിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
Read More: നൃത്തവും കളിചിരിയുമായി വിക്കിയും കത്രീനയും; മെഹന്ദി ചിത്രങ്ങള്‍