scorecardresearch
Latest News

Vichithram OTT:ഷൈൻ ടോം ചിത്രം ‘വിചിത്രം’ ഒടിടിയിൽ

Vichithram OTT: മിസ്റ്ററി ത്രില്ലർ ചിത്രം ‘വിചിത്രം’ ഒടിടിയിൽ

Vichithram, OTT Release, Vichithram OTT
Shine Tom Chacko/ Instagram

Vichithram OTT: നവാഗതനായ അച്ചു വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘വിചിത്രം.’ ഷൈൻ ടോം ചാക്കോ, ജോളി ചിറയത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022 ഒക്ടോബർ പതിന്നാലിനാണ് റിലീസായത്. മിസ്റ്റി ത്രില്ലറിൽ ഒരുങ്ങിയ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.

ഒരമ്മയുടെയും അഞ്ചു മക്കളുടെയും ജീവിതത്തിലെ ചില വിചിത്രമായ സംഭവവികാസങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരിൽ വീടുവിട്ടിറങ്ങേണ്ടി വന്നതാണ് ജാസ്മിന് (ജോളി ചിറയത്ത്). ഭർത്താവിന്റെ മരണത്തോടെ വീടിന്റെ ഉത്തരവാദിത്വം ജാസ്മിന്റെ തലയിലാണ്.

ജീവിതത്തിൽ വലിയ ഉത്തരവാദിത്വബോധമൊന്നുമില്ലാതെ, എളുപ്പത്തിൽ കാശുകാരനാവാനുള്ള ആഗ്രഹവുമായി നടക്കുന്ന മൂത്തമകൻ ജാക്സൺ (ഷൈൻ ടോം ചാക്കോ), സോഷ്യൽ മീഡിയയും തന്റെ പ്രണയവുമൊക്കെയായി നടക്കുന്ന ജോയ്നർ (ബാലു വർഗീസ്) , മിതഭാഷിയായ ജസ്റ്റിൻ, ഇരട്ടകളായ സ്റ്റീഫൻ- സാവിയോ എന്നിവർക്കൊപ്പം കുഞ്ഞുകൂട്ടി പരാധീനതകളുമൊക്കെയായി കഴിയുന്നതിനിടയിൽ, സാഹചര്യവശാൽ തന്നെ ഇറക്കിവിട്ട അതേ വീട്ടിലേക്ക് ജാസ്മിന് മക്കളോടൊപ്പം തിരികെയെത്തേണ്ടി വരുന്നു. വിചിത്രമായ ചില അനുഭവങ്ങളാണ് ആ വീട്ടിൽ ജാസ്മിനെയും മക്കളെയും കാത്തിരുന്നത്. ചില നിഗൂഢതകൾ ആ വീടിനു പിന്നിലൊളിഞ്ഞിരിക്കുന്നുണ്ട്. അതെന്താണെന്ന അന്വേഷണമാണ് ചിത്രം.

ഷൈൻ ടോം, ജോളി ചിറയത്ത് എന്നിവർക്കൊപ്പം ബാലു വർഗീസ്, ലാൽ, ഇരട്ടകളായ ഷിയാൻ- ഷിഹാൻ, വിഷ്ണു ആനന്ദ്, കനി കുസൃതി, കേതകി നാരായൺ, ജെയിംസ് ഏലിയ, വിഷ്ണു ആനന്ദ് എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നു. നിഖിൽ രവീന്ദ്രന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vichithram ott amazon prime shine tom chacko