Vichithram OTT: നവാഗതനായ അച്ചു വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വിചിത്രം.’ ഷൈൻ ടോം ചാക്കോ, ജോളി ചിറയത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2022 ഒക്ടോബർ പതിന്നാലിനാണ് റിലീസായത്. മിസ്റ്റി ത്രില്ലറിൽ ഒരുങ്ങിയ ചിത്രം ഒടിടിയിലേക്കെത്തുകയാണ്.
ഒരമ്മയുടെയും അഞ്ചു മക്കളുടെയും ജീവിതത്തിലെ ചില വിചിത്രമായ സംഭവവികാസങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വിചിത്രമായ ചില അനുഭവങ്ങളുള്ള വീട്ടിലേക്ക് ജാസ്മിനും മക്കളുമെത്തുകയാണ്. ചില നിഗൂഢതകൾ ആ വീടിനു പിന്നിലൊളിഞ്ഞിരിക്കുന്നുണ്ട്. അതെന്താണെന്ന അന്വേഷണമാണ് ചിത്രം. വിചിത്രവും മനുഷ്യർക്കുള്ള സഹജമായ ഭീതികളെ അഡ്രസ് ചെയ്യുകയും അതുവഴി പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നൊരു ചിത്രമാണ്.
ഷൈൻ ടോം, ജോളി ചിറയത്ത് എന്നിവർക്കൊപ്പം ബാലു വർഗീസ്, ലാൽ, ഇരട്ടകളായ ഷിയാൻ- ഷിഹാൻ, വിഷ്ണു ആനന്ദ്, കനി കുസൃതി, കേതകി നാരായൺ, ജെയിംസ് ഏലിയ, വിഷ്ണു ആനന്ദ് എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നു. നിഖിൽ രവീന്ദ്രന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ആമസോൺ പ്രൈമിൽ ഉടൻ സ്ട്രീം ചെയ്യാൻ ആരംഭിക്കും.