വെട്ടത്തിലെ നായികയെ ഓർമ്മയുണ്ടോ? പുതിയ ചിത്രങ്ങൾ

നടിയും മോഡലും നർത്തകിയുമാണ് ഭാവ്ന പാനി

bhavna pani, actress, ie malayalam

ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നാണ് വെട്ടം. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളി സിനിമാപ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഭാവ്ന പാനി എന്ന നടിയാണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്. ഭാവ്നയുടെ ആദ്യ മലയാള സിനിമയായിരുന്നു വെട്ടം. ചിത്രത്തിൽ വീണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവ്നയെ മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്.

നടിയും മോഡലും നർത്തകിയുമാണ് ഭാവ്ന പാനി. സോഷ്യൽ മീഡിയയിൽ ആക്ടീവായ ഭാവ്നയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടാൽ വെട്ടത്തിലെ തീപ്പെട്ടി കൊള്ളിയാണോ ഇതെന്ന സംശയം തോന്നും. യോഗ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമൊക്കെ ഭാവ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

വെട്ടത്തിനുശേഷം ‘ആമയും മുയലും’ എന്ന സിനിമയിൽ ഐറ്റം ഡാൻസറായി ഭാവ്ന എത്തിയിട്ടുണ്ട്. ബോളിവുഡിലാണ് ഭാവ്ന ഏറെ തിളങ്ങിയത്. കന്നഡ, തെലുങ്ക് സിനിമകളിലും ഭാവ്ന അഭിനയിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ ‘സ്പേസ് മോംമ്സ്’ എന്ന സിനിമയിലാണ് ഭാവ്ന ഒടുവിൽ അഭിനയിച്ചത്.

Read More: ‘ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ,’ കസോളിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവച്ച് സാനിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vettam movie actress bhavna pani latest photos

Next Story
‘മകന് അച്ഛന്റെ അതേ ശബ്‌ദം’; വീഡിയോ ഏറ്റെടുത്ത് ആരാധകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com