/indian-express-malayalam/media/media_files/2025/07/13/telugu-actor-kota-srinivasa-rao-2025-07-13-10-53-23.jpg)
കോട്ട ശ്രീനിവാസ റാവു
തെലുങ്ക് ചലച്ചിത്ര നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ഞായറാഴ്ച രാവിലെ ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 83-ാം വയസ്സിലാണ് അന്ത്യം.
നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1978-ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് കോട്ട ശ്രീനിവാസ റാവു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വില്ലൻ വേഷങ്ങൾക്കും സ്വഭാവ വേഷങ്ങൾക്കും അദ്ദേഹം പ്രശംസ നേടി.
వైవిధ్యభరితమైన పాత్రలతో సినీ ప్రేక్షకుల అభిమానాన్ని చూరగొన్న ప్రముఖ నటులు కోట శ్రీనివాసరావు గారి మరణం విచారకరం. సుమారు నాలుగు దశాబ్దాల పాటు సినీ, నాటక రంగాలకు ఆయన చేసిన కళా సేవ, ఆయన పోషించిన పాత్రలు చిరస్మరణీయం. విలన్ గా, క్యారెక్టర్ ఆర్టిస్ట్ గా ఆయన పోషించిన ఎన్నో మధురమైన… pic.twitter.com/4C6UL29KPR
— N Chandrababu Naidu (@ncbn) July 13, 2025
ശിവ, ഗായം, മണി, ശത്രുവു, അഹാ നാ പെല്ലന്താ, ബൊമ്മരില്ലു, അതാടു, രക്ത ചരിത്ര, ലീഡർ, എസ്/ഒ സത്യമൂർത്തി, അട്ടാരിൻ്റികി ദാരേദി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. കന്നഡ ചിത്രമായ കബ്സയിലാണ് ശ്രീനിവാസ റാവു അവസാനമായി അഭിനയിച്ചത്.
2015-ൽ രാജ്യം പത്മശ്രീ നൽകി ശ്രീനിവാസ റാവുവിനെ ആദരിച്ചിരുന്നു. ഒമ്പത് നന്ദി അവാർഡുകളും അദ്ദേഹത്തിനേ തേടി എത്തിയിട്ടുണ്ട്. തെലുങ്ക് സിനിമയുടെ പ്രിയപ്പെട്ട താരത്തിന്റെ വിയോഗത്തിൽ സിനിമ ലോകവും രാഷ്ട്രീയ നേതാക്കളും ആരാധകരും അനുശോചനം രേഖപ്പെടുത്തി. 'വൈവിധ്യമാർന്ന വേഷങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മുതിർന്ന നടനായ കോട്ട ശ്രീനിവാസ റാവുവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു എക്സിൽ അനുശോചനക്കുറിപ്പ് പങ്കുവച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.