അഭിനേതാവും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു

‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ…’ എന്ന പാട്ടു പാടി ജീവിത സായാഹ്നത്തിലും അദ്ദേഹം തന്റെ കലാ സാന്നിധ്യം മലയാളികളെ അറിയിച്ചിരുന്നു

pappukutty bhagavathar, pappukutty bhagavathar dead, pappukutty bhagavathar passes away, malayalam film news, iemalayalam

കൊച്ചി : മലയാള നാടക – സിനിമ അഭിനേതാവും ചലച്ചിത്ര പിന്നണി ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസ്സായിരുന്നു.

‘വേദമണി’ എന്ന സംഗീത നാടകത്തിലൂടെ ഏഴാമത്തെ വയസ്സിൽ അരങ്ങിലെത്തിയ ഇദ്ദേഹം പതിനേഴാം വയസ്സിൽ ആർട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘മിശിഹാചരിത്ര’ത്തിൽ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണൽ നടനായി. ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും ‘മിശിഹാചരിത്ര’ത്തിൽ അഭിനയിച്ചിരുന്നു.

പിന്നീട് ചങ്ങനാശേരിയിലുള്ള നാടകട്രൂപ്പുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പാപ്പുക്കുട്ടി ഭാഗവതര്‍,  തിക്കുറിശ്ശിയുടെ ‘മായ’ എന്ന നാടകത്തിൽ നായകവേഷത്തില്‍ എത്തി. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആയിരുന്നു അതിലെ വില്ലന്‍. കോളിളക്കം സൃഷ്ടിച്ച ‘മായ’, ഒറ്റ വർഷം 290 സ്‌റ്റേജുകളിലാണ് അവതരിപ്പിക്കപ്പെട്ടത്.

 

‘സമത്വം സ്വാതന്ത്ര്യം,’ ‘തെരുവുതെണ്ടി,’ ‘കമ്യൂണിസ്റ്റ് അല്ല,’ ‘ഭാഗ്യചക്രം,’ ‘ഇണപ്രാവുകൾ,’ ‘ചിരിക്കുന്ന ചെകുത്താൻ,’ ‘പത്തൊമ്പതാം നൂറ്റാണ്ട്’ തുടങ്ങി അനവധി നാടകങ്ങളിൽ വേഷമിട്ട പാപ്പുക്കുട്ടി ഭാഗവതർ 15,000 ല്‍പ്പരം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച ‘പ്രസന്ന’യാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. അതിൽ പാടുകയും ചെയ്തു. ‘ഗുരുവായൂരപ്പൻ,’ ‘സ്ത്രീഹൃദയം,’ ‘മുതലാളി,’ ‘വില കുറഞ്ഞ മനുഷ്യർ,’ ‘പഠിച്ച കള്ളൻ,’ ‘അഞ്ചു സുന്ദരികൾ’ തുടങ്ങിയ ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു.

സത്യനും നസീറിനും വേണ്ടി പല തവണ സിനിമയിൽ പിന്നണി ഗായകനായി പാടി. 2010ൽ ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ…’ എന്ന പാട്ടു പാടി ജീവിത സായാഹ്നത്തിലും അദ്ദേഹം തന്റെ കലാസാന്നിധ്യം മലയാളികളെ അറിയിച്ചിരുന്നു.

ഗായിക സെൽമ ജോർജ്, നടൻ മോഹൻജോസ്, സാബു ജോസ് എന്നിവർ മക്കളാണ്. പ്രശസ്‌ത സംവിധായകൻ ശ്രീ കെ ജി ജോർജ് മരുമകനാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Veteran artiste pappukutty bhagavathar passes away

Next Story
എന്റെ സിനിമാപാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു; ട്രോളുകൾക്ക് മറുപടിയുമായി സോനം കപൂർSonam Kapoor, സോനം കപൂർ, സോയ ഫാക്ടർ, അനിൽ കപൂർ, Anil Kapoor, dulquer salmaan, the zoya factor, the zoya factor download, the zoya factor full movie download, the zoya factor tamilrockers, TamilRockers, The Zoya Factor Review, The Zoya Factor rating, The Zoya Factor leaked, The Zoya Factor online, ദി സോയാ ഫാക്ടര്‍, ദി സോയാ ഫാക്ടര്‍ തമിള്‍റോക്കേര്‍സ്, The Zoya Factor movie leak, tamilrockers, tamilrockers 2019, tamilrockers website, tamilrockers.com, Sonam Kapoor latest photos
The moderation of comments is automated and not cleared manually by malayalam.indianexpress.com