/indian-express-malayalam/media/media_files/uploads/2021/07/Jayanthi-1200by667.jpg)
ബാംഗ്ലൂർ: മുതിർന്ന തെന്നിന്ത്യൻ നടി ജയന്തി അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. ഇന്ന് രാവിലെ ബാഗ്ലൂരിൽ ആയിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.
1963ൽ 'ജീനു ഗൂഡു' എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ജയന്തി തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി 500-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ്. എൻ.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാർ, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായാ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പെദാരായുഡു, സ്വാതി കിരണം, കോഡമ സിംഹാം, ജസ്റ്റിസ് ചൗധരി, കോണ്ടവീതി സിംഹാം ബ്യൂറട്ട് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ജയന്തി. മലയാളത്തിൽ ആറ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Also read: വാഹനാപകടം; നടി യാഷിക അത്യാസന്ന നിലയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.