Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ‍​യ നി​ർ​മ​ല അ​ന്ത​രി​ച്ചു

പ്രേം നസീറിനൊപ്പം മലയാള സിനിമയായ ഭാര്‍ഗവി നിലയത്തില്‍ നായികയായി അഭിനയിച്ച് താരപദവിയിലേക്ക് ഉയര്‍ന്നു

Vijaya Nirmala, വിജയ നിര്‍മല, Death, മരണം, Actor, നടി, director, സംവിധായിക, malayalam, മലയാളം, tamil, തമിള്‍, telugu, തെലുഗ്

ഹൈ​ദ​രാ​ബാ​ദ്: ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ‍​യ നി​ർ​മ​ല (73) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബുധനാഴ്ച രാ​ത്രി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പ്രായസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​നി​മ സം​വി​ധാ​നം ചെ​യ്ത വ​നി​ത എ​ന്ന ഗി​ന്ന​സ് റെക്കോ​ർ​ഡി​ന് ഉ​ട​മ കൂ​ടി​യാ​ണ് വി​ജ​യ നി​ര്‍​മ​ല. 47 ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ സം​വി​ധാ​നം ചെ​യ്ത​ത്. 25 ഓ​ളം മ​ല​യാ​ള സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​ക എ​ന്ന നേ​ട്ട​വും ഇ​വ​രു​ടെ പേ​രി​ലാ​ണ്.

തമിഴ്നാട്ടില്‍ ജനിച്ച വിജയ നിര്‍മല തമിഴ് ചിത്രമായ മച്ചാ രേഖൈ (1950) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അന്ന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം. തെലുങ്കില്‍ രംഗുള രതനം ആണ് ആദ്യ ചിത്രം. പിന്നീട് തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം നായികയായി വിജയ നിര്‍മല.

1964ല്‍ പ്രേം നസീറിനൊപ്പം മലയാള സിനിമയായ ഭാര്‍ഗവി നിലയത്തില്‍ നായികയായി അഭിനയിച്ച് താരപദവിയിലേക്ക് ഉയര്‍ന്നു. 1967ല്‍ പി.വേണു സംവിധാനം ചെയ്ത ‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിലും പ്രേം നസീറിന്റെ നായികയായി.

Read More: Entertainment News

ആദ്യം വിവാഹം ചെയ്ത കൃഷ്ണമൂര്‍ത്തിയില്‍ വിജയയ്ക്ക് നരേഷ് എന്നൊരു മകനുണ്ട്. പിന്നീട് അഭിനേതാവ് കൃഷ്ണയുമായി വിവാഹം കഴിഞ്ഞു. ഇരുവരും 47 ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആദ്യ വിവാഹത്തില്‍ മഹേഷ് ബാബു അടക്കം അഞ്ച് മക്കളുളള ആളായിരുന്നു കൃഷ്ണ, തമിഴിലും മലയാളത്തിലും 25 സിനിമകളില്‍ വീതം അഭിനയിച്ച വിജയ തെലുങ്കില്‍ 150ല്‍ അധികം ചിത്രങ്ങളിലും അഭിനയിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Veteran actress director vijaya nirmala dies at 73 in hyderabad

Next Story
ഓസ്‌കറില്‍ മത്സരിക്കാന്‍ ‘ജനനീസ് ജൂലിയറ്റും’ ‘മോട്ടി ഭാഗും’
The moderation of comments is automated and not cleared manually by malayalam.indianexpress.com