Latest News

താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു സ്ത്രീയും നുണ പറയില്ല, #MeToo തുടരട്ടെ എന്ന് നടന്‍ മധു

വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുറ്റകൃത്യം കുറ്റകൃത്യമല്ലാതാവുന്നില്ല. എല്ലാ രംഗത്തും ഉള്ളതുപോലെ സിനിമാരംഗത്തും കലാകാരികള്‍ക്ക് പ്രശ്നങ്ങളുണ്ടാവുന്നു. അതേക്കുറിച്ച് അവര്‍ പറയുന്നു. അതില്‍ അസ്വാഭാവികത ഒന്നുമില്ല.

തനുശ്രീ ദത്ത- നാനാ പടേക്കർ വിവാദത്തോടെ ബോളിവുഡിൽ ശക്തി പ്രാപിച്ച ‘മീ ടൂ’ ക്യാമ്പെയ്ൻ മലയാളസിനിമയിലേക്കും വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ മീ ടൂവിന് പിന്തുണ പ്രഖ്യാപിക്കുകയാണ് മുതിർന്ന നടനും മലയാളസിനിമയുടെ കാരണവരുമായ മധു.

“‘മീ ടൂ’ ക്യാമ്പെയ്നുകൾ തുടരട്ടെ, മാറിയ കാലത്ത് സ്ത്രീകള്‍ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയട്ടെ. അതില്‍ യാതൊരു തെറ്റുമില്ല. മാനുഷികമായ ശരിയുണ്ട് താനും. തെറ്റുചെയ്യാത്തവര്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. സാധാരണഗതിയില്‍ ഒരു സ്ത്രീയും താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നുണ പറയില്ല എന്നാണ് ഞാന്‍ കരുതുന്നത്, ” മധു പറയുന്നു.

മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ‘മീ ടൂ’ ക്യാമ്പെയ്നോട് തനിക്കുള്ള അഭിപ്രായം വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം.

” വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുറ്റകൃത്യം കുറ്റകൃത്യമല്ലാതാവുന്നില്ല. എല്ലാ രംഗത്തും ഉള്ളതുപോലെ സിനിമാരംഗത്തും കലാകാരികള്‍ക്ക് പ്രശ്നങ്ങളുണ്ടാവുന്നു. അതേക്കുറിച്ച് അവര്‍ പറയുന്നു. അതില്‍ അസ്വാഭാവികത ഒന്നുമില്ല. സിനിമ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതുകൊണ്ട് അവിടത്തെ കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നേയുള്ളൂ,” മധു കൂട്ടിച്ചേർക്കുന്നു.

ബോളിവുഡ് ‘മീ ടൂ’ വിന് പിന്നാലെ നടൻ മുകേഷിനെതിരെയും അലൻസിയറിനെതിരെയും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘നിങ്ങൾക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടി നടക്കുന്ന സമയത്ത് മുകേഷ് തന്നെ ഫോണിൽ ശല്യപ്പെടുത്തിയെന്നായിരുന്നു കാസ്റ്റിങ് ഡയറക്ടറും നിര്‍മ്മാതാവുമായ ടെസ്സ് ജോസഫിന്റെ ആരോപണം. ആഭാസം ഷൂട്ടിങിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നായിരുന്നു നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തൽ.

ദിവ്യയ്ക്ക് അഭിവാദ്യങ്ങള്‍, അലന്‍സിയറിനൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു: ആഷിഖ് അബു

കൊച്ചി പ്രസ് ക്ലബ്ബിൽ നടന്ന ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിനിടെ നടിയും ചലച്ചിത്ര പ്രവർത്തകയുമായ അർച്ചന പദ്മിനിയും തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പ്രൊഡക്ഷൻ അസ്സിസ്റ്റന്റ് ഷെറിൻ സ്റ്റാൻലി തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഫെഫ്കയ്ക്ക് പരാതി നൽകിയിട്ടും ഫെഫ്ക വേണ്ട നടപടികൾ കൈകൊണ്ടില്ല​ എന്നായിരുന്നു അർച്ചനയുടെ പരാതി. സംഭവം വിവാദമായതോടെ ഫെഫ്ക ഷെറിൻ സ്റ്റാൻലിയെ സസ്‍പെൻഡ് ചെയ്തിരുന്നു. അനിശ്ചിതകാലത്തേക്കാണ് ഷെറിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Veteran actor madhu comes in support of women metoo campaign in cinema

Next Story
‘സര്‍ക്കാര്‍’ കോപ്പിയടി: മുരുഗദാസിനെതിരെ ആരോപണവുമായി സഹസംവിധായകന്‍Thalapathy Vijay-starrer Sarkar director AR Murugadoss accused of plagiarism
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express