60 വയസ്സുളള സംവിധായകൻ വേലു പ്രഭാകരൻ 30 വയസ്സുളള നടി ഷേർലി ദാസിനെ വിവാഹം ചെയ്തതിനെ പലരും സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. ഇവർക്കെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വേലു പ്രഭാകരൻ.

”എന്റെ പ്രായത്തിൽ ആരും നമ്മുടെ രാജ്യത്ത് വിവാഹം കഴിക്കില്ല. നമ്മുടെ രാജ്യം അത്രമാത്രം പുരോഗമിച്ചിട്ടില്ല. ഡോണള്‍ഡ് ട്രംപ് 74-ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ ആർക്കും അതൊരു പ്രശ്നമല്ല. ജീവിതത്തിൽ എല്ലാ മനുഷ്യനും ഒരു പങ്കാളിയെ വേണം. ഷേർലിയെപ്പോലെ ഒരാളെ കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. എന്നെ മനസ്സിലാക്കുന്ന ഒരാളാണ് ഷേർലി. ഞാൻ വിവാഹിതനായിരുന്നു. ചില കാരണങ്ങളാൽ വിവാഹമോചനം നേടേണ്ടിവന്നു. ഇപ്പോൾ കുറേ വർഷമായി ഒറ്റയ്ക്കാണ്. അപ്പോഴാണ് ഷേർലി ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അവളാണ് പറഞ്ഞത്. അതു കേട്ടപ്പോൾ ഒരുപാട് സന്തോഷമായെന്നും” വേലു പ്രഭാകരൻ പറഞ്ഞു.

Velu Prabhakaran, Shirley Das

വേലുവിനെ വിവാഹം കഴിച്ചതിനെക്കുറിച്ച് ഷേർലിക്കും ചിലത് പറയാനുണ്ടായിരുന്നു. ”വളരെ സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹവുമായി അടുത്തപ്പോൾ കൂടുതൽ മനസ്സിലാക്കാനായി. വിവാഹം ചെയ്യാൻ തീരുമാനിച്ചത് അതിനാലാണെന്നും” ഷേർലി വ്യക്തമാക്കി.

Read More: സംവിധായകൻ വേലു പ്രഭാകരൻ വിവാഹിതനായി; വധു 30 കാരിയായ തമിഴ് നടി

ഇന്നലെയായിരുന്നു നടനും സംവിധായകനുമായ വേലു പ്രഭാകരൻ വിവാഹിതനായത്. 30 കാരിയായ നടി ഷേർലി ദാസിനെയാണ് 60 കാരനായ വേലു വിവാഹം കഴിച്ചത്. തന്റെ പുതിയ ചിത്രം ‘ഒരു ഇയക്കുണറിൻ കഥൈ ഡയറി’ എന്ന സിനിമയുടെ പ്രീമിയർ ഷോ നടന്ന ചെന്നൈയിലെ ലേ മാജിക് ലാൻഡേൺ തിയേറ്ററിൽ വച്ചായിരുന്നു വിവാഹം. മാധ്യമങ്ങൾക്ക് മുന്നിൽവച്ച് ഇരുവരും വിവാഹ മോതിരം കൈമാറുകയും ചെയ്തു.

Velu Prabhakaran, Shirley Das

2009 ൽ പുറത്തിറങ്ങിയ വേലുവിന്റെ ‘കാതൽ കഥൈ’ ചിത്രത്തിലെ നായികയാണ് ഷേർലി. കഴിഞ്ഞ 15 വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. വിവാദ ചിത്രങ്ങളെടുത്ത് വാർത്തകളിലിടം നേടിയ സംവിധായകനാണ് വേലു പ്രഭാകരൻ.
Velu Prabhakaran, Shirley DasVelu Prabhakaran, Shirley DasVelu Prabhakaran, Shirley Das

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook