പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘വെള്ളരിപട്ടണം’. മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രമാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് വെട്ടിയാർ ആണ്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വെള്ളരിപട്ടണം അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വേറിട്ട ഗെറ്റപ്പിലാണ് മഞ്ജുവും സൗബിനും പോസ്റ്ററിലെത്തുന്നത്. ഇന്ദിരാഗാന്ധിയെ ഓർമിപ്പിക്കുന്ന ലുക്കാണ് മഞ്ജുവിന് നൽകിയിരിക്കുന്നത്. അതേസമയം ചർക്ക നൂറ്റ് ഇരിപ്പാണ് സൗബിൻ.
മുൻപ് ചിത്രത്തിന്‍റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു’ എന്ന ചോദ്യവുമായി വീട്ടിലേക്ക് കയറി വരുന്ന സൗബിന്‍ ഷാഹിറും ‘എന്തോ…പണയും’ എന്നു പറഞ്ഞ് ഉടക്കുന്നസൗബിനുമായിരുന്നു ടീസറിൽ നിറഞ്ഞത്.
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്‌സ് ജെ.പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവൻ വിനായക് ശശികുമാർ എന്നിവരാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.