Vellam Official Trailer: ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന “വെള്ളം” സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയ്‌‌ലർ പ്രജേഷ് സെന്നും ജയസൂര്യയും അടക്കം നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. “വെള്ളം മുരളിയെ അങ്ങോട്ട് അയക്കുവാണ്… കൈവിട്ടുകളയല്ലേ…,” എന്ന്് ക്യാപ്ഷനോട് ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ച് പ്രജേഷ് സെൻ കുറിച്ചു. “വെള്ളം മുരളി, നിങ്ങൾ അയാളെ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ജയസൂര്യ കുറിച്ചത്.

ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്.കേരളത്തിൽ കോവിഡ് വ്യാപനത്തത്തുടർന്ന് അടച്ചിട്ട തിയേറ്ററുകൾ വീണ്ടും തുറന്ന ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ‘വെള്ളം’. ‘ക്യാപ്റ്റനു’ ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്.

Read More: തിയേറ്ററിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രം ‘വെള്ളം’

വെള്ളം മുരളിയെ അങ്ങോട്ട് അയക്കുവാണ്… കൈവിട്ടുകളയല്ലേ…

Posted by Prajesh Sen G on Friday, 15 January 2021

“ വെള്ളം മുരളി “
Hope you like him….

Posted by Jayasurya on Friday, 15 January 2021

സംയുക്ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook