മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പ്രൊഫസര്‍ ഇടിക്കുള കോളേജിലേക്ക് സൈക്കിളില്‍ വരുന്ന ഭാഗമാണ് ടീസറില്‍ കാണിക്കുന്നത്. 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ടീസറിന്റെ ഹൈലൈറ്റ്. മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ബെന്നി പി നായരമ്പലം എഴുതിയിരിക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മാരാജന്‍ ആണ് മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നത്. അനൂപ്‌ മേനോന്‍, സലിം കുമാര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോന്‍, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

തിരുവനന്തപുരം തുമ്പയിലുള്ള സെന്റ് സേവ്യര്‍ കോളേജിന്‍റെ പാശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിഷ്ണു ശര്‍മ ക്യാമറ ചെയ്തിരിക്കുന്ന ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. സെപ്റ്റംബറില്‍ ആവും ചിത്രത്തിന്‍റെ റിലീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ