മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ ഏറെ നിരാശയിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുളള രംഗങ്ങൾ ലീക്കാവുന്നതാണ് അണിയറ പ്രവർത്തകർക്ക് തലവേദനയായിരിക്കുന്നത്.

Read More: കട്ട് പറഞ്ഞിട്ടും അഭിനയം നിർത്താനാകാതെ പൊട്ടിക്കരഞ്ഞ് മോഹൻലാൽ

ഇന്നലെ ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗത്തിന്റെ ചിത്രീകരണ വിഡിയോ പുറത്തുവന്നിരുന്നു. ഇതു സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു രംഗവും ലീക്കായിരിക്കുകയാണ്. ചിത്രത്തിലെ ഒരു പാട്ട് സീനിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. നൃത്തം ചെയ്യുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം.

Read More: ‘സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ, ലാലേട്ടനല്ല!’ മോഹൻലാലിന്റെ അപരൻ തിരുവനന്തപുരത്ത് ചുറ്റിക്കറങ്ങുന്നു

ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുളയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ഒരു കഥാപാത്രം. അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹൻലാലിന്റെ നായിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ