Latest News

ഫഹദിന്റെ തമിഴ് ചിത്രം ‘വേലൈക്കാരന്‍’ ലൊക്കേഷന്‍ വീഡിയോ

ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്.

Velaikaran

ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം വേലൈക്കാരന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങി. ഫഹദ് ഫാസിലും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍.

വാ വേലൈയ്ക്കാരാ.. എന്ന ഗാനത്തിന്റെ വീഡിയോ സെറ്റിലെ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. നയന്‍താരയേയും ശിവകാര്‍ത്തികേയനേയും ഫഹദ് ഫാസിലിനെയും ദൃശ്യങ്ങളില്‍ കാണാം. ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്.

അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം. വിവേകിന്റെ വരികള്‍ക്ക് ശക്തിശ്രീ ഗോപാലും ബിയോണ്‍ സുറാവോയും ചേര്‍ന്നാണ് പാടിയത്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. 24 എ എം സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Velaikkaran movie location video released

Next Story
രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി സിനിമയില്‍ നായകനാകുന്നുArun Gopy
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express