Latest News

വേറെ പണിയില്ലാത്തവരാണ് ട്രോളുകള്‍ ഇറക്കുന്നത്: സോനം കപൂര്‍

“ട്രോളുകള്‍ വഴി ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ ശ്രമിക്കുകയാണ് ഇവര്‍”

സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യുക എന്നത് ഇപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. പല ട്രോളുകളും വ്യക്തികളെ അപഹസിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ട്രോളുകളൊന്നും തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്നാണ് ബോളിവുഡ് താരം സോനം കപൂര്‍ പറയുന്നത്. മംഗൽസൂത്ര കൈയ്യില്‍ ധരിച്ചു എന്നു പറഞ്ഞാണ് സോനം ഏറ്റവും ഒടുവില്‍ ട്രോള്‍ ചെയ്യപ്പെട്ടത്.

‘പ്രത്യേകിച്ചൊരു തൊഴിലോ, സ്വന്തമായൊരു മുഖമോ പോലും ഇല്ലാത്തവരാണ് എന്നെ ട്രോള്‍ ചെയ്യുന്നത്. എനിക്കവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കഷ്ടം മാത്രമാണ് തോന്നുന്നത്. എന്നെ അവര്‍ ട്രോള്‍ ചെയ്യുന്നത് ഞാനൊരു പ്രധാനപ്പെട്ട വ്യക്തിയായതുകൊണ്ടാണ്. അവര്‍ അങ്ങനെ അല്ല താനും. ട്രോളുകള്‍ വഴി ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ ശ്രമിക്കുകയാണ് ഇവര്‍,’ സോനം പറഞ്ഞു.

മെയ് എട്ടിനാണ് സോനം തന്റെ ദീര്‍ഘകാല സുഹൃത്തായ ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്. സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സോനം തന്റെ പേരിനൊപ്പം ആനന്ദിന്റെ പേരും ചേര്‍ത്തിരുന്നു. ഇതിന്റെ പേരിലും സോനം വിമര്‍ശിക്കപ്പെട്ടിരുന്നു. ഒരു ഫെമിനിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന സോനം വിവാഹത്തിനു പുറകെ ഇത്ര പെട്ടന്ന് പേര് മാറ്റിയത് ശരിയായില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അത് തന്റെ താത്പര്യം ആണെന്നും ഫെമിനിസം എന്നാല്‍ ഒരാള്‍ക്ക് സ്വന്തം തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമാണെന്നും സോനം മറുപടി നല്‍കി.

വീരേ ദി വെഡ്ഡിങ് എന്ന ചിത്രമാണ് സോനത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുഞ്ഞുണ്ടായ ശേഷം കരീന കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇവരെ കൂടാതെ സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരും ചിത്രത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Veere di wedding actor sonam kapoor trolling doesnt affect me

The moderation of comments is automated and not cleared manually by malayalam.indianexpress.com