‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തെ പോലെ വളരെ ബോൾഡ് ആണ് വീണയും. സദാചാര ബോധം പേറുന്ന ഒരു സമൂഹത്തെ നോക്കി താൻ ഒന്നിലധികം തവണ പ്രണയിച്ചിട്ടുണ്ടെന്നും, ബിയർ കഴിക്കാറുമുണ്ടെന്നൊക്കെ പറയാൻ വീണയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.

Read More: ‘എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ;’ ആസിഫ് അലിയോട് നായികയ്ക്ക് ചോദിക്കാനുള്ളത്

പ്രണയത്തെ കുറിച്ചുള്ള​ ചോദ്യങ്ങൾക്ക് എപ്പോഴും വാചാലയാണ് വീണ. ഇക്കുറി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലും തന്റെ പ്രണയങ്ങളെ കുറിച്ചാണ് വീണ തുറന്ന് പറയുന്നത്. താൻ നല്ലൊരു കാമുകിയായിരുന്നുവെന്നും അത് തന്റെ കാമുകന്മാരോട് ചോദിച്ചാൽ അറിയാമെന്നും വീണ പറയുന്നു. പല തവണ പ്രണയിച്ചിട്ടുണ്ട്, ബ്രേക്ക് അപ് ആയിട്ടുണ്ട്, എന്നാൽ അതിലൊന്നും തനിക്ക് കുറ്റബോധമില്ലെന്നും വീണ​ അഭിമുഖത്തിൽ വ്യക്തമാക്കി.

Read More: പണ്ടെന്റെ പ്രണയം നിരസിച്ചവൻ പിന്നീട് പ്രണയാഭ്യർഥനയുമായി വന്നപ്പോൾ; അനുഭവം പങ്കുവച്ച് വീണ നന്ദകുമാർ

“ബ്രേക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങൾ തന്നെയാണ്. അതില്‍ എന്റെ കാമുകന്മാർ മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്പോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്,” വീണ പറയുന്നു.

തന്റെ പ്രണയം നിരസിച്ച പയ്യൻ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നു മുൻപൊരു അഭിമുഖത്തിൽ വീണ പറഞ്ഞിട്ടുണ്ട്. “സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.”

“എന്നെ ഞാനായി ഉൾകൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നൽകുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല,” ഭാവിവരനെ കുറിച്ചുള്ള തന്റെ സങ്കൽപ്പം മുൻപൊരു അഭിമുഖത്തിൽ വീണ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook