കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. അടുത്തിടെ അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തിലും വീണ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കോഴിപ്പോര്, ലവ്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് വീണയുടെ മറ്റു ചിത്രങ്ങൾ.
വീണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. വഫാരയാണ് അതിമനോഹരമായ ഈ ചിത്രം പകർത്തിയത്.


2017ൽ കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. പിന്നീട് തോഡ്ര എന്ന തമിഴ് ചിത്രത്തിലും വീണ അഭിനയിച്ചു. 2019ൽ ഇറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് വീണയ്ക്ക് ബ്രേക്ക് ആയത്.
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലും വീണയുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.