scorecardresearch

Latest News

സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച എന്റെ ‘ബ്രോ ഡാഡി’; കുറിപ്പുമായി മലയാളികളുടെ പ്രിയ നടി

മലയാളികളുടെ ഇഷ്ട നടി തന്റെ ബ്രോ ഡാഡിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്

veena nandakumar, actress, ie malayalam

മോഹൻലാൽ-പൃഥ്വിരാജ് ഒന്നിച്ച ‘ബ്രോ ഡാഡി’ സിനിമ റിലീസായതിനുപിന്നാലെ തങ്ങളുടെ ‘ബ്രോ ഡാഡി’യെ പരിചയപ്പെടുത്തുകയാണ് താരങ്ങൾ. മലയാളികളുടെ ഇഷ്ട നടി വീണ നന്ദകുമാറും തന്റെ ബ്രോ ഡാഡിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്.

ഞാൻ എപ്പോഴൊക്കെ ആവശ്യപ്പെട്ടാലും എനിക്കായ് ഇഷ്‌ടഭക്ഷണം ഉണ്ടാക്കിത്തരാൻ ഒരിക്കലും മടിയില്ലാത്ത, നിസ്വാർത്ഥ സ്നേഹം നൽകി എങ്ങനെ സ്നേഹിക്കണമെന്ന് എന്നെ പഠിപ്പിച്ച, എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിച്ച എന്റെ ബ്രോ ഡാഡി എന്നാണ് വീണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ എഴുതിയിരിക്കുന്നത്. കുഞ്ഞായിരുന്നപ്പോൾ അച്ഛനൊപ്പമെടുത്ത ചിത്രവും ഇപ്പോഴത്തെ ചിത്രവും വീണ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. മുംബൈയിൽ​ ജനിച്ചു വളർന്ന വീണയുടെ രണ്ടാമത്തെ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. ആദ്യ ചിത്രം ‘കടങ്കഥ’ ആയിരുന്നു. കോഴിപ്പോര്, ലവ് തുടങ്ങിയ സിനിമകളിൽ വീണ അഭിനയിച്ചിട്ടുണ്ട്. ഭീഷ്മപർവ്വം, 12ത് മാൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.

Read More: ‘ആ ദിവസങ്ങളിൽ ഞാൻ കരഞ്ഞ കരച്ചിൽ…’ സിനിമയിലെ തുടക്കകാലമോർത്ത് അനുശ്രീ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Veena nandakumar introduces her bro daddy