scorecardresearch

അയാളും അതിജീവിച്ചു... തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ?; വീണാ നായർ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലിപ് കുറ്റവിമുക്തനായതിനു പിന്നാലെ വീണ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലിപ് കുറ്റവിമുക്തനായതിനു പിന്നാലെ വീണ തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Veena Nair Dileep FI 1

രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നടിയെ ആക്രമിച്ച കേസിൽ കോടതി ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ചു. കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. എട്ട് വർഷങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ ദിലീപ് അടക്കം ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. പത്ത് പേരാണ് ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.

Advertisment

Also Read: സാക്ഷികൾ, 438 ദിവസത്തെ വിസ്താരം; ജുഡീഷ്യറിയിൽ ചരിത്രമായി നടിയെ ആക്രമിച്ച കേസ്

വിധി വന്നതിനു പിന്നാലെ സിനിമാ മേഖലയിൽ തന്നെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തു വന്നിരിക്കുന്നത്. ദിലീപിന്റെ അംഗത്വം സംബന്ധിച്ചുള്ള തുടർനടപടികൾ ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കാൻ ആവശ്യപ്പെടുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കോടതി ഒരു വിധി പറഞ്ഞാൽ അത് അംഗീകരിക്കുക എന്നുള്ളതല്ലാതെ അമിതാഹ്ലാദം കൊള്ളുകയോ പ്രതിക്ഷേധിക്കുകയോ ചെയ്യുന്നത് നല്ലകാര്യമല്ലെന്നും ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

കോടതി വിധിയിൽ തൃപ്തികരമല്ലെന്ന് പ്രതികരിച്ച് അതിജീവിതയോടൊപ്പം എന്ന് സൂചിപ്പിച്ചു കൊണ്ട് നിരവധി ചലച്ചിത്ര പ്രവർത്തകരും രംഗത്തു വന്നു. ദിലീപിനെ പ്രതികൂലിക്കുന്നവർക്കൊപ്പം അനുകൂലിച്ചു കൊണ്ടുള്ള ചില പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്. അതിലൊന്നാണ് നടി വീണാ നായരുടെ വാക്കുകൾ. ഇരക്കൊപ്പം എന്ന് പറയുമ്പോഴും, തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ? എന്ന് പറഞ്ഞു കൊണ്ടാണ് വീണ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Also Read: യഥാർത്ഥ ഗൂഢാലോചന എന്നെ തകർക്കാൻ, പോലീസ് മെനഞ്ഞ കള്ളക്കഥ: ദിലീപ്

"ഒരു മാറ്റവുമില്ലാതെ പറയട്ടെ... ഞാനും ഇരക്കൊപ്പമാണ് പീഡിപ്പിക്കപ്പെടുന്ന ഓരോ ഇരക്കൊപ്പവും... തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ?

വിജയം നേടിയ ദിവസം അല്ല, സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം. പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം. അയാൾ ഒരു നടൻ ആയതുകൊണ്ടല്ല , പ്രശസ്തനായതുകൊണ്ടുമല്ല, ഒരു മനുഷ്യനായി, തന്റെ സത്യം കേൾക്കപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നു, കാരണം അയാളും ഒരു ഇര ആണ് .

മോശമായ വാക്കുകളും, മാധ്യമ വിചാരണ വിധികളും, ആരോപണങ്ങളും അയാൾ കേട്ടു. ജീവിതത്തിൽ ഇരുട്ടിൽ നിന്നപ്പോഴും അയാൾ പുഞ്ചിരിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു. വീണ്ടും സിനിമകൾ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു
പരാജയങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുമ്പോഴും കരിയർ അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്പോഴും അയാളും അതിജീവിച്ചു... നിയമത്തെ അങ്ങേയറ്റം ആദരിച്ചു... വിശ്വസിച്ചു... അത് വലിയ ധൈര്യം ആണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയൽ കൂടിയായിരുന്നു.

ഇന്ന് കോടതിക്ക അത് ബോധ്യമാകുമ്പോൾ ഞാൻ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു. കാരണം, സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചു നിർത്താൻ കഴിയില്ല."  എന്നാണ് വീണ പങ്കുവച്ച കുറിപ്പ്.

Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

Also Read: ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിതയും സർക്കാരും സുപ്രീം കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിലെ അപൂർവ്വ സംഭവങ്ങൾ

ദിലീപിനെതിരായ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ വിധി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർക്കാരിന്റെ തീരുമാനം. എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും അപ്പീൽ നൽകുമെന്നും നിയമ മന്ത്രി പി. രാജീവ് അറിയിച്ചു.

Read More: അതിജീവനവും പോരാട്ടവും അവസാനം വരെ തുടരും; മൃദുല മുരളി

Dileep actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: