മമ്മൂട്ടിയും നയൻതാരയും പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം പുതിയ നിയമത്തിന്റെ തെലുങ്ക് ഡബ്ബിങ് പതിപ്പിൽ നിന്ന് മമ്മൂട്ടിയെ പൂർണമായും തഴഞ്ഞോ? കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലർ ആണ് ഇത്തരമൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. ട്രെയിലറിൽ നയൻതാര മാത്രമാണ് നിറഞ്ഞ് നിൽക്കുന്നത്. മമ്മൂട്ടിയുടെ ഒരു ഷോട്ട് പോലും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുമില്ല!


വാസുകി ട്രെയിലർ

ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രത്തിന്റെ പേരായ വാസുകി എന്നാണ് തെലുങ്ക് മൊഴിമാറ്റത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ പോസ്റ്ററിലും മമ്മൂട്ടിക്ക് സ്ഥാനം ലഭിച്ചിട്ടില്ലായിരുന്നു. തെലുങ്ക് സിനിമയിൽ നയൻതാരക്കുള്ള താരമൂല്യം പരമാവധി ഉപയോഗപ്പെടുത്താനാണ് നയൻതാരക്ക് മാത്രം ട്രെയിലറിലും പോസ്റ്ററിലും സ്ഥാനം നൽകിയിരിക്കുന്നതെന്ന് വ്യക്തമാണ്. എന്തായാലും മമ്മൂക്കയെ അവഗണിച്ചെന്നറിഞ്ഞപ്പോൾ മുതൽ ട്രോളർമാർ പണി തുടങ്ങിയിട്ടുണ്ട്. ബാഹുബലി 2 പുറത്തു വന്നപ്പോൾ തമന്നയുടെ രംഗങ്ങൾ വെട്ടിമാറ്റപ്പട്ട പോലെ ആകുമോ മമ്മൂക്കയുടെയും അവസ്ഥ എന്നാണ് ചിലരുടെ സംശയം. എന്തായാലും ചിത്രം പുറത്തു വന്നാലെ ഇത്തരം ആരോപണങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടി ലഭിക്കുകയുള്ളൂ.


പുതിയ നിയമം ട്രെയിലർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ