തെലുങ്ക് താരം വരുൺ തേജിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. “ചെറിയ ലക്ഷണങ്ങളെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഞാനിപ്പോൾ ആവശ്യമായ മുൻകരുതലുകൾ എല്ലാം എടുത്ത് ക്വാറന്റൈയിനിലാണ്. ഉടനെ മടങ്ങിവരും. എല്ലാവരുടെയും സ്നേഹത്തിന് നന്ദി,” വരുൺ ട്വിറ്ററിൽ കുറിച്ചു.
— Varun Tej Konidela (@IAmVarunTej) December 29, 2020
വരുണിന്റെ ബന്ധുവും നടനുമായ രാം ചരണിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും എന്നാൽ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും രാം ചരണും ട്വീറ്റ് ചെയ്തിരുന്നു.
Request all that have been around me in the past couple of days to get tested.
More updates on my recovery soon. pic.twitter.com/lkZ86Z8lTF— Ram Charan (@AlwaysRamCharan) December 29, 2020
ഉടനെ സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി ഇടപെട്ടവർ കോവിഡ് ടെസ്റ്റ് എടുക്കമെന്നും രാം ചരൺ പോസ്റ്റിൽ അഭ്യർത്ഥിച്ചിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി രാം ചരൺ ക്രിസ്മസ് പാർട്ടി ഒരുക്കിയിരുന്നു. ഇതിൽ വരുൺ തേജ്, അല്ലു അർജുൻ എന്നിവരും പങ്കെടുത്തിരുന്നു.
Read more: കൊറോണക്കാലം ‘ഇടിച്ചു’ തീർത്ത് വരുൺ തേജ്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook