scorecardresearch

വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി; ചിത്രങ്ങൾ

നടൻ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും ഇറ്റലിയിലെ ടസ്‌കനിയിൽ വിവാഹിതരായി. ചിരഞ്ജീവി, പവൻ കല്യാൺ, അല്ലു അർജുൻ, രാം ചരൺ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു

നടൻ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും ഇറ്റലിയിലെ ടസ്‌കനിയിൽ വിവാഹിതരായി. ചിരഞ്ജീവി, പവൻ കല്യാൺ, അല്ലു അർജുൻ, രാം ചരൺ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു

author-image
Entertainment Desk
New Update
Varun Tej | Lavanya Tripathi | Varun Tej Lavanya Tripathi Wedding.

ഒരു താരവിവാഹം കൂടി, ജീവിതത്തിലേക്ക് കൈപ്പിടിച്ച് വരുൺ തേജും ലാവണ്യയും

നടൻ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും ബുധനാഴ്ച ഇറ്റലിയിലെ ടസ്കാനിയിലുള്ള ബോർഗോ സാൻ ഫെലിസ് ഹോട്ടലിൽ വിവാഹിതരായി. ചിരഞ്ജീവി, പവൻ കല്യാൺ, അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ കുടുംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുത്തു.

Advertisment

വിവാഹനാളിനായി ചുവന്ന സാരിയാണ് വരുൺ തിരഞ്ഞെടുത്തത്. ഐവറി കളർ ഷെർവാണി ആയിരുന്നു വരുണിന്റെ വേഷം. 

വരുൺ തേജിന്റെ കസിൻമാരായ അല്ലു അർജുൻ, രാം ചരൺ, അമ്മാവൻമാരായ ചിരഞ്ജീവി, പവൻ കല്യാൺ എന്നിവരും വിവാഹ ആഘോഷവേദിയിലെ തിളങ്ങുന്ന താരസാന്നിധ്യമായി. 

Advertisment

വിവാഹ വേദിയിലേക്ക് വരുൺ തേജ് വിന്റേജ് കാറിൽ എത്തുന്നത് വീഡിയോയിൽ കാണാം. ധോൽമേളങ്ങളോടെയാണ് വരനെ സ്വീകരിച്ചത്. ചടങ്ങിന് ശേഷം അതിഥികൾ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ശ്രദ്ധ നേടുകയാണ്.  

വരുൺ തേജിന്റെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ഒക്ടോബർ 30ന് ബ്ലാക്ക് ടൈ കോക്ടെയ്ൽ നൈറ്റ് പാർട്ടിയോടെ ആണ് ആരംഭിച്ചത്. അടുത്തദിവസങ്ങളിൽ ഹൽദി, മെഹന്ദി തുടങ്ങിയ പരമ്പരാഗത ആഘോഷങ്ങളും നടന്നിരുന്നു. 

വിവാഹ ചടങ്ങുകൾക്ക് ശേഷം ഒരു റിസപ്ഷനും വരുണും ലാവണ്യയും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലിറ്റ് & ഗ്ലാമർ ആണ് ഈ പാർട്ടിയുടെ തീം. 

വരുൺ തേജും ലാവണ്യ ത്രിപാഠിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈ വർഷമാദ്യം വിവാഹ നിശ്ചയ ചടങ്ങിലാണ് ഇരുവരും ഇക്കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. 

Cinema Telugu Actor Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: