ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാവുന്നു. ജനുവരി 24നാണ് വിവാഹം. ഫാഷൻ ഡിസൈനറായ നടാഷ ദലാൽ ആണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. സ്കൂൾ കാലം മുതലുള്ള കൂട്ടുകാരിയാണ് നടാഷ. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിൽ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ തുറന്നു പറഞ്ഞിരുന്നു.
“ജനുവരി 24ന് ഹിന്ദു വിവാഹചടങ്ങുകൾക്ക് അനുസരിച്ച് കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അലിബാഗിൽ വെച്ചാണ് വിവാഹം. മെഹന്ദി, ഹൽദി ചടങ്ങുകൾ ജനുവരി 22ന് തുടങ്ങും,” താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
2020 മേയ് മാസത്തിൽ പ്ലാൻ ചെയ്തിരുന്ന വിവാഹം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെയ്ക്കുകയായിരുന്നു.
‘മൈ നെയിം ഈസ് ഖാന്’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുൺ ധവാൻ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്. ബദലാപൂർ, ദിൽവാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വരുൺ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ വരുണിന്റെ ഒക്ടോബർ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
Read more: ‘കലങ്കി’ന്റെ ലോകത്തേക്ക് ക്ഷണിച്ച് വരുൺ ധവാൻ; മേക്കിങ് വീഡിയോ