ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനായി. സ്കൂൾകാലം മുതൽ കൂടെയുള്ള കൂട്ടുകാരിയും ഫാഷൻ ഡിസൈനറുമായ നടാഷ ദലാൽ ആണ് വധു. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം.

natasha dalal, varun dhawan, alibaug, varun dhawan marriage, varun dhawan wife, the mansion house, varun dhawan wedding, varun dhawan and natasha dalal, varun dhawan instagram

സംവിധായകൻ കരൺ ജോഹർ, മനീഷ് മൽഹോത്ര, സോയ മൊറാനി, കുനാൽ കോഹ്‌ലി തുടങ്ങിയ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു. ഫെബ്രുവരി രണ്ടിന് മുംബൈയിൽ താരങ്ങൾക്കും സഹപ്രവർത്തകർക്കുമായി റിസപ്ഷനും വരുൺ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുൻപ് 2020 മേയ് മാസത്തിൽ പ്ലാൻ ചെയ്തിരുന്ന വിവാഹം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുൺ ധവാൻ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്. ബദലാപൂർ, ദിൽവാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വരുൺ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ വരുണിന്റെ ‘ഒക്‌ടോബർ’ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: ‘കലങ്കി’ന്റെ ലോകത്തേക്ക് ക്ഷണിച്ച് വരുൺ ധവാൻ; മേക്കിങ് വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook