സെലിബ്രിറ്റികൾ പുറത്തിറങ്ങിയാൽ പാപ്പരാസികളുടെ വലിയൊരു കൂട്ടം അവർക്കു ചുറ്റും കൂടാറുണ്ട്. ഇന്നലെ മുംബൈയിൽ വരുൺ ധവാനൊപ്പം എത്തിയ സാമന്തയെയും പാപ്പരാസികൾ വെറുതെ വിട്ടില്ല. ഫൊട്ടോകൾ എടുക്കാനായി ഇരുവർക്കു ചുറ്റും ഫൊട്ടോഗ്രാഫർമാരുടെ വലിയൊരു സംഘമെത്തി. പാപ്പരാസികളെ കണ്ട് ഭയന്ന സാമന്തയെ വരുൺ ധവാനാണ് രക്ഷിച്ചത്.
മുംബൈയിലെ ഒരു ഓഫിസിൽനിന്നും മടങ്ങവേയാണ് വരുൺ ധവാനും സാമന്തയും പാപ്പരാസികളുടെ കണ്ണിൽപ്പെട്ടത്. ഫൊട്ടോകൾ പകർത്താനായി സാമന്തയോട് നിൽക്കാൻ പാപ്പരാസികൾ ആവശ്യപ്പെട്ടു. ഉടൻ തന്നെ വരുൺ ഇടപെടുകയും എന്തിനാണ് സാമന്തയെ ഭയപ്പെടുത്തുന്നതെന്നും ദയവായി ഭയപ്പെടുത്തരുതെന്നും പറയുകയായിരുന്നു. പാപ്പരാസികളുടെ ഇടയിൽനിന്നും തന്നെ രക്ഷിക്കാൻ വരുൺ എത്തിയത് സാമന്തയെ സന്തോഷവതിയാക്കി. സവിധായകൻ രാജ് നിധിമോരുവും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു.
പിന്നീട്, സാമന്തയെ സുരക്ഷിതമായി വരുൺ കാറിനകത്ത് എത്തിച്ചു. വരുണിന്റെ ഈ പ്രവൃത്തി നിരവധി ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് വരുണിനെ അഭിനന്ദിച്ച് കമന്ര് ചെയ്തിരിക്കുന്നത്.
സാമന്തയും വരുണും ഒരുമിച്ചുള്ള വെബ് സീരിസ് വരുന്നുണ്ടോ എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്. ഇരുവരെയും ഒന്നിച്ച് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നുവെന്നും ചിലർ പറഞ്ഞിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോ സീരീസിനായി വരുണും സാമന്തയും കൈകോർക്കുന്നതായി കഴിഞ്ഞ വർഷം ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ് നിധിമോരുവും കൃഷ്ണ ഡികെയും ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. നേരത്തെ ദി ഫാമിലി മാൻ 2 വിനായി സാമന്ത ഇവർക്കൊപ്പം ചേർന്നിരുന്നു.
Read More: ഒന്നേകാൽ ലക്ഷത്തിന്റെ സിൽക്ക് സാരിയിൽ തിളങ്ങി സാമന്ത