ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ചാറ്റ് ഷോകളിൽ ഒന്നാണ് കരൺ ജോഹർ അവതാരകനാവുന്ന കോഫി വിത്ത് കരൺ. ഏഴാം സീസണില്‍ എത്തി നില്‍ക്കുന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് നടന്‍ അനില്‍ കപൂറും വരുണ്‍ ധവാനുമായിരുന്നു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള അനിൽ കപൂറിന്റെയും വരുണിന്റെയും കരൺ ജോഹറിന്റെയും രസകരമായ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
കോഫി വിത്ത് കരൺ ഷോയ്ക്കിടയിൽ അനിൽ കപൂറിന്റെ അനന്തിരവനും നടനുമായ അർജുൻ കപൂറിനെ കുറിച്ച് നടൻ വരുൺ ധവാൻ പറഞ്ഞ രസകരമായൊരു കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റാപിഡ് ഫയർ റൗണ്ടിനിടെ തന്റെ ഉറ്റ സുഹൃത്തായ അർജുൻ കപൂറിനെ ട്രോളാനുള്ള അവസരം വരുൺ ധവാൻ നഷ്ടപെടുത്തിയില്ല.
താരങ്ങൾക്കിടയിൽ മികച്ച ‘തള്ളിസ്റ്റ്’ ആരാണെന്നുള്ള ചോദ്യത്തിന് അർജുനന്റെ പേര് പറഞ്ഞാണ് വരുൺ മാലപടക്കത്തിന് തിരികൊളുത്തിയത്. തന്റെ അനന്തരവനെ കുറിച്ച് അങ്ങനെയൊന്നും പറയാൻ പാടില്ല എന്ന് അനിൽ കപൂർ പറഞ്ഞപ്പോൾ “അവൻ നല്ല കൾച്ചറുള്ള മനുഷ്യനാണ്” എന്ന വരുണിന്റെ മറുപടി രണ്ടു പേരെയും ചിരിപ്പിച്ചു.

അവൻ നല്ല പഞ്ചാരയടിയും പരദൂഷണം പറച്ചിലുമാണെന്നും വരുൺ കൂട്ടിച്ചേർത്തപ്പോൾ ഞെട്ടലോടെയാണ് അനിൽ കപൂർ സ്വീകരിച്ചത്. “വല്ലപ്പോഴുമേ അവന്റെ പഞ്ചാരയടിയുള്ളു” വരുൺ പറഞ്ഞു. ഇതുകേട്ട കരണുൾപ്പെടെയുള്ളവർ ആശ്ചര്യപ്പെട്ടു. “അവൻ ശരിക്കും പെൺകുട്ടികൾക്ക് ഓൺലൈനിൽ മെസ്സേജ് അയക്കാറുണ്ടോ?” എന്ന ചോദ്യത്തിന് “ഇടയ്ക്ക് മാത്രം, കുഴപ്പമൊന്നുമില്ല,” എന്നാണ് വരുൺ മറുപടി പറഞ്ഞത്.
മലൈക അറോറയുമായിട്ട് ഏതാനും വർഷങ്ങളായി അർജുൻ കപൂർ റിലേഷൻഷിപ്പിലാണ്. ഈ ബന്ധത്തെ കുറിച്ച് ഇരുവരും പരസ്യമായി തുറന്നു പറയുകയും ചെയ്തിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും അർജുനും മലൈകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വരുണിൻറെ വെളുപ്പെടുത്തലുകൾ അവരുടെ ബന്ധത്തെ ബാധിക്കുമോ എന്നായിരുന്നു അനിൽ കപൂറിന്റെ ചോദ്യം. ” അവർ തമ്മിൽ ബന്ധം പിരിയുമല്ലോ!” എന്ന് അനിൽ കപൂർ ചോദിച്ചപ്പോൾ “അങ്ങനെയൊന്നും ഉണ്ടാകില്ല,” എന്നായിരുന്നു വരുണിൻറെ മറുപടി.

അർജുൻ നല്ല നടനാണെന്ന് അദ്ദേഹത്തിന്റെ കഴിവിനെ അധികം ഉപയോഗിക്കുന്നില്ലെന്നും പ്രശംസിച്ച്കൊണ്ട് വിഷയം മാറ്റാൻ വരുൺ ശ്രമിച്ചെങ്കിലും, കരൺ നിന്റെ കള്ളം പിടിച്ചു, ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തമാശയായി അനിൽ കപൂർ പറഞ്ഞു.
ഒടുവിൽ, റാപിഡ് ഫയർ വിജയിച്ച വരുൺ തനിക് ഒരു ഫ്രണ്ടിനെ കൂടി നഷ്ടപ്പെട്ടു എന്നാണ് തമാശയായി പറഞ്ഞത്. “സമ്മാനം നഷ്ടപ്പെട്ടാലും ഒരു ഫ്രണ്ടിനെ നഷ്ടപെടുത്തില്ല,” അനിൽ കപൂർ കൂട്ടിച്ചേർത്തു.
കോഫി വിത്ത് കിരണിന്റെ ഏഴാം സീസണിൽ ഇത് വരെ രൺവീർസിംഗ്- ആലിയ ഭട്ട്, ഷാഹിദ് കപൂർ-കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര-വിക്കി കൗശൽ എന്നിവരാണ് അതിഥികളായി എത്തിയത്.