ബോളിവുഡ് താരം വരുൺ ധവാന്റെയും പ്രണയസഖി നടാഷ ദലാലിന്റെയും വിവാഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വരുൺ നടാഷയെ വിവാഹം ചെയ്തത്.
View this post on Instagram
നടാഷ ദലാൽ ഫാഷൻ ഡിസെെനറാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. സ്കൂൾ കാലം മുതലുള്ള കൂട്ടുകാരിയാണ് നടാഷ. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിൽ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ തുറന്നു പറഞ്ഞിരുന്നു. 2020 മേയ് മാസത്തിൽ പ്ലാൻ ചെയ്തിരുന്ന വിവാഹം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.
View this post on Instagram
View this post on Instagram
View this post on Instagram
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. 50 പേർ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
View this post on Instagram
View this post on Instagram
Read More: നടൻ വരുൺ ധവാൻ വിവാഹിതനാവുന്നു
View this post on Instagram
വിവാഹത്തിന് ശേഷം ഇരുവരും ഹണിമൂണിനായി ഇസ്താൻബുളിലേക്ക് പോകും. ദമ്പതികൾ ഇസ്താൻബുളിലെ സിറഗൻ കൊട്ടാരത്തിലായിരിക്കും താമസിക്കുക. ലോകത്തിലെ ഏറ്റവും മനോഹരമായതും ആഢംബരവുമായ സ്ഥലങ്ങളിൽ ഒന്നാണിത്. മുൻകാലങ്ങളിൽ നിരവധി സെലിബ്രിറ്റികൾ താമസിച്ചിരുന്ന സ്ഥലം കൂടിയാണ്.
‘മൈ നെയിം ഈസ് ഖാന്’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുൺ ധവാൻ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്. ബദലാപൂർ, ദിൽവാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വരുൺ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ വരുണിന്റെ ‘ഒക്ടോബർ’ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.