/indian-express-malayalam/media/media_files/2025/11/29/varsha-star-singer-2025-11-29-17-45-18.jpg)
സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ വര്‍ഷ ഇന്ന് അവതാരക, നടി എന്നീ നിലകളിലും ശ്രദ്ധേയയാണ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ പ്രോഗ്രാമിന്റെ അവതാരകയുടെ റോളിൽ എത്തിയതോടെയാണ് വർഷ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്.
അടുത്തിടെ ഒരു ഇവന്റിനിടെ ഇതിഹാസ ഫുട്‌ബോൾ താരവും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാമിനെ നേരിൽ കണ്ട സന്തോഷം പങ്കിടുകയാണ് വർഷ. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം മെറ്റ ഇവന്റിനിടെയാണ് വർഷ ഡേവിഡ് ബെക്കാമിനെ കണ്ടത്. ബെക്കാമിന് കൈ കൊടുക്കാനായതിന്റെ സന്തോഷവും വർഷ പങ്കുവച്ച വീഡിയോയിൽ പങ്കിടുന്നു.
Also Read: എന്തുകൊണ്ട് ലളിത ജോർജ് സാറിനെ കൊന്നില്ല? മറുപടി നൽകി തരുൺ മുൂർത്തി
നടി ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള 'ബാസ്റ്റിൻ' റസ്റ്റോറന്റിൽ വച്ചായിരുന്നു ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം മെറ്റ ഇവന്റ് നടന്നത്. 450 ഓളം ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർ ചടങ്ങിൽ പങ്കെടുത്തു. നടി സാമന്തയും ചടങ്ങിനെത്തിയിരുന്നു.
Also Read: 50 വർഷം കഴിഞ്ഞാലും ആ മലയാള ചിത്രങ്ങൾ നിലനിൽക്കുക തന്നെ ചെയ്യും: തരുൺ മൂർത്തി
യുണിസെഫ് ഗുഡ്‌വിൽ അംബാസഡർ ചുമതലകൾക്കായി ഡേവിഡ് ബെക്കാം കുറച്ചുനാളുകളായി ഇന്ത്യയിലുണ്ട്.
വെറും വർഷ എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയാണ് വർഷ ആദ്യം ശ്രദ്ധ നേടിയത്. രസകരമായ കണ്ടന്റുകളിലൂടെ ശ്രദ്ധ നേടിയ വർഷയെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു. സമീപകാലത്ത് ബൊഗെയ്ൻവില്ല, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളിലും വർഷ വേഷമിട്ടിരുന്നു.
Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us