/indian-express-malayalam/media/media_files/2025/11/06/varsha-2025-11-06-14-59-06.jpg)
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതിന് ശേഷം അവതാരക, അഭിനേത്രി എന്നീ നിലകളിൽ മിനിസ്‌ക്രീൻ-ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വർഷ. ഏഷ്യാനെറ്റിലെ 'സ്റ്റാർ സിംഗർ' റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ് വർഷ കൂടുതൽ ശ്രദ്ധ നേടിയതും കുടുംബ പ്രേക്ഷകർക്കിടയിൽ പരിചിതയായതും.
Also Read: New OTT Releases: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ
"പണം ഒരു പ്രശ്നമല്ല": വർഷയുടെ രസകരമായ ക്യാപ്ഷൻ
എപ്പോഴും തൻ്റേതായ ശൈലിയിൽ രസകരമായ റീലുകളിലൂടെയും സർകാസം വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്ന വർഷ, ഇപ്പോൾ തൻ്റെ ഏറ്റവും പുതിയ യാത്രാ ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയപ്പോഴുള്ള മനോഹരമായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
ചിത്രങ്ങൾക്കൊപ്പം വർഷ നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ആഡംബര റിസോർട്ടിൽ വെച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയാണ്: "റിച്ച് പീപ്പിൾ. മണി ഈസ് നോട്ട് എ പ്രോബ്ലം. കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഓൺലി." ഒരു തമാശരൂപേണ, എന്നാൽ യാത്രാ ചിത്രങ്ങളുടെ ആഡംബരം എടുത്തു കാണിക്കുന്ന തരത്തിലുള്ള ഈ കമന്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
'വെറും വർഷ'യിൽ നിന്ന് മിനിസ്ക്രീനിലേക്ക്
'വെറും വർഷ' എന്ന പേരിൽ ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വർഷ ആദ്യം ശ്രദ്ധേയയായത്. തൻ്റെ യൂണീക്കായ കോമഡി ടൈമിംഗിലൂടെയും നർമ്മം നിറഞ്ഞ കണ്ടൻ്റുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ വർഷയെ തേടി പിന്നീട് നിരവധി അവതരണ-അഭിനയ അവസരങ്ങൾ എത്തുകയായിരുന്നു. അടുത്തിടെ 'ബൊഗെയ്ൻവില്ല', 'ഗെറ്റ് സെറ്റ് ബേബി' തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ വർഷ കൈകാര്യം ചെയ്തിട്ടുണ്ട്.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
യാത്രകളോടും ഫാഷനോടും ഒരുപോലെ കമ്പമുള്ള വർഷയുടെ ചിത്രങ്ങൾക്കും റീലുകൾക്കും വലിയ പ്രേക്ഷക പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.
Also Read: വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ലെന്നുറപ്പായി: നവ്യ നായർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us