Varmaa full movie leaked online by Tamilrockers: സംവിധായകൻ ബാല സംവിധാനം ചെയ്ത ‘വർമ’ എന്ന ചിത്രത്തിനും ഭീഷണിയുയർത്തുകയാണ് തമിഴ് റോക്കേഴ്സ്. ‘അർജുൻ റെഡ്ഡി’യുടെ റീമേക്ക് ചിത്രമായ ‘വർമ’ ഏറെനാളുകൾക്ക് ശേഷമാണ് ഒരു ഓടിടി പ്ലാറ്റ്‌ഫോമിൽ റിലീസിനെത്തിയത്. എന്നാൽ റിലീസ് ദിവസം തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകകയാണ്. ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാവുന്ന ചിത്രത്തിൽ മേഘ ചൗധരിയാണ് നായിക.

Nishbdham and Ka Pae Ranasingam full movie leaked online by Tamilrockers: കഴിഞ്ഞ ദിവസങ്ങളിൽ ‘നിശബ്ദം’, ‘കാ പെ രാണസിങ്കം’ എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അനുഷ്കയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നിശബ്ദം’, വിജയ് സേതുപതി ചിത്രം ‘കാ പെ രാണസിങ്കം’ എന്നിവ ഓടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് അകത്താണ് തമിഴ്റോക്കേഴ്സ് റാഞ്ചിയത്. ഗാന്ധിജയന്തി ദിനത്തിൽ ആയിരുന്നു ഇരുചിത്രങ്ങളും റിലീസ് ചെയ്തത്.

ആമസോൺ പ്രൈം വീഡിയോയിലാണ് ‘നിശബ്ദം’ റിലീസ് ചെയ്തത്. അതേസമയം ‘സീ പ്ലെക്സി’ൽ ആണ് വിജയ് സേതുപതി ചിത്രം ‘കാ പെ രാണസിങ്കം’ റിലീസ് ചെയ്തത്. ചിത്രം തമിഴ്റോക്കേഴ്സ് റാഞ്ചിയതോടെ ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. ടെലഗ്രാമിലും ചിത്രത്തിന്റെ എച്ച് ഡി പ്രിന്റുകൾ പ്രചരിക്കുന്നുണ്ട്.

തമിഴ് റോക്കേഴ്സിനും അതുപോലെയുള്ള മറ്റു പൈറസി സൈറ്റുകളും ഇന്ത്യയിൽ ബാൻ ചെയ്തിട്ടുണ്ടെങ്കിലും പ്രോക്സി സർവറുകൾ വഴി ആളുകൾക്ക് ഈ വെബ്സൈറ്റുകൾ ഉപയോഗിക്കാൻ സാധിക്കും.

What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

Read more: Nishbdham and Ka Pae Ranasingam full movie leaked online by Tamilrockers: ഓടിടി റിലീസുകളെയും വിടാതെ തമിഴ്റോക്കേഴ്സ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook