നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാകുന്ന ‘വർമ’യുടെ ടീസർ പുറത്തിറങ്ങി. ബാലയാണ് ചിത്രത്തിന്റെ സംവിധായകൻ. 2016 ൽ പുറത്തിറങ്ങിയ വിജയ് ദേവരക്കൊണ്ടയുടെ ‘അർജുൻ റെഡ്ഡി’ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് ‘വർമ’. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് വർമ ടീം.
ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ വീഡിയോയിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ധ്രുവ് എത്തുന്നത്. വർമയുടെ ക്ലാസ്സിക്കൽ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് ‘അർജുൻ റെഡ്ഡി’യുടെ കമ്പോസറായ രാധൻ തന്നെയാണ്. നായികയായി എത്തുന്നത് പുതുമുഖനായിക മേഘ ചൗധരിയാണ് നായികാവേഷത്തിലെത്തുന്നത്. ‘വർമ’യുടെ അമ്മയായി എത്തുന്നത് ഈശ്വരി റാവു ആണ്. നടി റെയ്സ വിൽസണും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുന്നു. ഓഡിയോ റിലീസും ഉടനെയുണ്ടാകും എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
‘അർജുൻ റെഡ്ഡി’യുടെ വിജയമാണ് ഒറ്റ രാത്രികൊണ്ട് വിജയ് ദേവരകൊണ്ടയെ സെൻസേഷൻ താരമായി ഉയർത്തിയത്. ‘വർമ’ ധ്രുവിനെ തുണയ്ക്കുമോ എന്നുള്ള ആകാംക്ഷയിലാണ് വിക്രമിന്റെ ആരാധകർ.