മലയാളത്തില്‍ മാത്രമല്ല അങ്ങ് തമിഴകത്തും ‘മക്കള്‍ ക്ലബ്ബി’ലേക്ക്. താരങ്ങളുടെ മക്കളെത്തുമ്പോള്‍ താരാരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രണവിന്റേയും കാളിദാസിന്റേയും സിനിമകള്‍ക്കായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലെ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ ചിത്രത്തിന് കാത്തിരിക്കുകയാണ് തമിഴകം. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് വെള്ളിത്തിരയിലേക്കെത്തുന്നത്. വിക്രമിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

YOU'RE GODDAMN RIGHT. #varmathemovie #dirbala #dhruvvikram #E4entertainment @Itsjosephjaxson

A post shared by Vikram (@the_real_chiyaan) on

വ്യാഴാഴ്ച റിലീസ് ആകേണ്ടിയിരുന്നതായിരുന്നു ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും. എന്നാല്‍ ക്യാമറാമാന്‍ പ്രിയന്റെ അവിചാരിത വിയോഗത്തെ തുടര്‍ന്ന് വിക്രം തന്നെ തീയതി നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പേരെന്തായിരിക്കുമെന്ന കാര്യത്തില്‍ പല ഊഹാപോഹങ്ങളുമുണ്ടായിരുന്നു. മൂന്നക്ഷരമുള്ള പേരായിരിക്കുമെന്ന സൂചന ലഭിച്ചതിനാല്‍ ചിയാന്‍ എന്നായിരിക്കും പേരെന്നായിരുന്നു നിഗമനങ്ങള്‍. ഊഹങ്ങള്‍ക്ക് വിട നല്‍കി വിക്രം തന്നെ ചിത്രത്തിന്റെ പേര് പരസ്യമാക്കിയിരിക്കുകയാണ്. ‘വര്‍മ്മ’ എന്നാണ് ധ്രുവിന്റെ ആദ്യ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വിക്രം ചിത്രത്തിന്റെ പേര് പരസ്യമാക്കിയത്. ഇ4 എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook