ഉദ്വേഗം നിറച്ച് വാരിക്കുഴിയിലെ കൊലപാതകം; ട്രെയിലര്‍ പുറത്ത്

യുവതാരം അമിത്‌ ചക്കാലക്കൽ ആണ് ചിത്രത്തില്‍ നായകനാവുന്നത്

ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. യുവതാരം അമിത്‌ ചക്കാലക്കൽ ആണ് ചിത്രത്തില്‍ നായകനാവുന്നത്. ഒരു പള്ളീലച്ച​ന്റെ വേഷത്തിലാണ്​ അമിത്​ ചിത്രത്തിലെത്തുന്നത്​. കൊച്ചിയിലെ ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണ്​ ഹാസ്യത്തി​​ന്റെ അകമ്പടിയോടെ ചിത്രത്തിൽ പകർത്തിയിരിക്കുന്നത്​.

ദിലീഷ്​ പോത്തൻ, ലാൽ, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്​ചിത്രത്തി​​െൻറ സംഗീതമൊരുക്കിയിരിക്കുന്നത്‌ മെജോ ജോസഫാണ്​. 25 വർഷങ്ങൾക്കു ശേഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും വാരിക്കുഴിയിലെ കൊലപാതകത്തിനുണ്ട്​.

Web Title: Varikkuzhiyile kolapathakam trailer unveiled

Next Story
ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രം: ‘പേരൻപി’നെ കുറിച്ച് ദുൽഖർ സൽമാൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com