സെഞ്ച്വറി കടന്ന് ഫഹദിന്റെ ‘വരത്തന്‍’

അഭിനേതാക്കളും, സാങ്കേതിക പ്രവര്‍ത്തകരും, സംവിധായകനും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവച്ച ‘വരത്തന്‍’ നൂറു ദിവസം കടക്കുന്നു

വരത്തന്‍, വരത്തന്‍ സിനിമ, varathan, malayalam full movie 2018, 2018 movies, fahad fazil movies 2018, malayalam cinema 2018, best malayalam films, malayalam fims in 2018, fahad faasil, varathan, njan prakashan, carbon, ഫഹദ് ഫാസിൽ, ഫഹദ് ഫാസിൽ സിനിമ, ഫഹദ് ഫാസിൽ ചിത്രങ്ങള്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ദുര്‍ഘടങ്ങള്‍ ഏറെ നിറഞ്ഞ ഒരു വര്‍ഷം കടന്നു പോകുമ്പോള്‍ മലയാള സിനിമയ്ക്ക് സന്തോഷമായി ബോക്സോഫീസില്‍ നിന്നൊരു വാര്‍ത്ത – ഫഹദ് ഫാസില്‍-അമല്‍ നീരദ് കൂട്ടുകെട്ടിലെ ‘വരത്തന്‍’ നൂറാം ദിവസം കടക്കുന്നു എന്ന്. സെപ്റ്റംബര്‍ 20നാണ് ‘വരത്തന്‍’ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം സെഞ്ച്വറി കടന്നതിന്റെ വാര്‍ത്ത സംവിധായകന്‍ അമല്‍ നീരദാണ് സോഷ്യല്‍ മീഡിയയില്‍ അന്നൌന്‍സ് ചെയ്തത്.

നസ്രിയ നസിം, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ‘വരത്തന്‍’, ദുബായിലെ ജോലി നഷ്ടപ്പെട്ടു, നാട്ടില്‍ എത്തുന്ന എബി-പ്രിയ ദമ്പതികള്‍ കടന്നു പോകുന്ന, അവരെ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിക്കുന്ന ചില സംഭവങ്ങളുടെ കഥയാണ് പറഞ്ഞത്. എബിയായി ഫഹദ് എത്തിയപ്പോള്‍ പ്രിയയുടെ വേഷം കൈകാര്യം ചെയ്തത് ഐശ്വര്യാ ലക്ഷ്മിയാണ്. ഷറഫുദ്ദീന്‍, ദിലീഷ് പോത്തന്‍, കൊച്ചു പ്രേമന്‍, മാലാ പാര്‍വ്വതി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ‘വരത്ത’ന്റെ സപ്പോര്‍ട്ടിംഗ് കാസ്റ്റ്. വരത്ത’ന്റെ സംഗീതം സുഷിന്‍ ശ്യാം, ക്യാമറ ലിറ്റില്‍ സ്വയംപ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

ഡസ്റ്റിന്‍ ഹോഫ്മാന്‍, സൂസന്‍ ജോര്‍ജ് എന്നിവര്‍ നായികാ നായകന്മാരായി അഭിനയിച്ച ‘സ്ട്രോ ഡോഗ്സ്’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ് ‘വരത്ത’ന്റെ കഥ എന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന്, ചിത്രത്തെ മലയാളികള്‍ നെഞ്ചേറ്റിയ കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അഭിനേതാക്കളും, സാങ്കേതിക പ്രവര്‍ത്തകരും, സംവിധായകനും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവച്ച ‘വരത്ത’ന്റെ വിജയം പുതുവര്‍ഷത്തിലേക്ക് കടക്കുന്ന മലയാള സിനിമയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് തീര്‍ച്ച.

Read More: Varathan Review: ‘വരത്തന്’ കരുത്തു പകരുന്ന ഫഹദ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Varathan malayalam movie fahad faasil amal neerad crosses 100 days

Next Story
ബോളിവുഡ് താരം ഖാദര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com