ഫെബ്രുവരി ഏഴാം തീയതി റിലീസ് ചെയ്ത അനൂപ്‌ സത്യന്‍ ചിത്രം ‘വരനെ ആവശ്യമുണ്ട്’ തിയേറ്ററുകളില്‍ പതിനെട്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ചിത്രം ഇരുപത്തിയഞ്ചു കോടിയിലേറെ കളക്റ്റ് (World Wide Gross Collection) ചെയ്തതായി അണിയറപ്രവര്‍ത്തകര്‍. ട്വിറ്റെര്‍ വഴി സിനിമയുടെ നിര്‍മ്മാതാക്കളായ ‘വേഫെയറര്‍ ഫിലംസ്’ ഈ വിവരം പങ്കു വച്ചത്.

“25 കോടി കടക്കുന്നു. ഒരു നല്ല സിനിമ ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് അര്‍ഹിക്കുന്ന സ്നേഹം നിങ്ങള്‍ തന്നു,” എന്നാണ് ‘വരനെ അവശ്യമുണ്ട്’ അണിയറപ്രവര്‍ത്തകര്‍ കുറിച്ചത്.

 Read Here: Varane Avashyamund Movie Review: കണ്ടിരിക്കാവുന്ന കുടുംബ ചിത്രം: ‘വരനെ ആവശ്യമുണ്ട്’ റിവ്യൂ

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ എഴുതി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ നിര്‍മ്മിച്ചിരിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്.  ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫേറര്‍ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം, ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍,  കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലെക്സ്, ജോണി ആന്റണി, സിജു വിത്സണ്‍, കെ പി എ സി ലളിത, മീരാ കൃഷ്ണന്‍ എന്നീ അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മുകേഷ് മുരളീധരന്‍, എഡിറ്റിംഗ് ടോബി ജോണ്‍, സംഗീതം അല്‍ഫോന്‍സ്‌ ജോസഫ്.

അച്ഛന്റെ പാതയില്‍ മകനും

“മലയാള ഗ്രാമീണ ലാളിത്യങ്ങളെയും കുടുംബ ബന്ധങ്ങളെയും സഹോദര്യത്തെയുമെല്ലാം വളരെ കാല്‍പ്പനികമായി വിഭാവന ചെയ്‌തിട്ടുള്ള സത്യൻ അന്തിക്കാടെന്ന സംവിധായകന്റെ മകന്‍, സംവിധാനത്തില്‍ ബിരുദമുള്ള ചെറുപ്പക്കാരന്‍, സമകാലിക സിനിമയ്ക്ക് എന്താവും നല്‍കുകയെന്ന കൗതുകമാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം സിനിമാപ്രേമികളില്‍ ഉണ്ടായത്. മുന്‍കാല താരങ്ങളായ സുരേഷ് ഗോപി, ശോഭന എന്നിവർ നീണ്ട ഇടവേളകൾക്കു ശേഷം പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തില്‍ യുവതലമുറയിലെ പ്രധാന താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാനും പ്രിയദർശന്റെ മകളായ കല്യാണിയും അണിനിരന്നതോടെ രണ്ടു കാലഘട്ടങ്ങളുടെ സംഗമം എന്ന നിലയിലും ‘വരനെ ആവശ്യമുണ്ട്‘ ശ്രദ്ധിക്കപ്പെട്ടു.

അനൂപ് സത്യന്റെ ആദ്യ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടിറങ്ങുമ്പോഴുണ്ടാവുന്ന അതേ ‘ഫീൽ ഗുഡ്’ അനുഭവം ഉണ്ടാകുന്നുമുണ്ട്. എന്നാല്‍, ഈ ഒരു അനുഭവത്തിന്റെ കാര്യത്തിൽ മാത്രമേ അച്ഛന്റെ ചിത്രങ്ങളുമായി അനൂപിന്റെ ചിത്രത്തെ താരതമ്യം ചെയ്യാൻ കഴിയുകയുള്ളൂ. നിത്യജീവിതവുമായി ചേർന്നു നിൽക്കുന്ന പ്രമേയവും, അതിന്‍റെ ഹാസ്യപൂര്‍ണമായ അവതരണവും എന്ന ‘സത്യന്‍ അന്തിക്കാട് ഫോര്‍മുല’ അനൂപും ഉപയോഗിച്ചിട്ടുണ്ട്. അച്ഛന്റെ കഥകളിലെ ഗ്രാമീണ പശ്ചാത്തലങ്ങളിൽനിന്ന് മാറ്റി അനൂപ്‌ അവയെ നഗരങ്ങളിലേക്ക് പറിച്ചുനട്ടുവെന്ന് മാത്രം. വാട്ട്‌സാപ് ഗ്രൂപ്പില്‍ കൂടി മുളയ്ക്കുന്ന ബന്ധങ്ങളും മാട്രിമോണിയല്‍ സൈറ്റ് കൊണ്ട് വരുന്ന വിവാഹങ്ങളും ഒക്കെക്കൂടിയുള്ള ഒരു കഥാപരിസരമാണ് ‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തില്‍,” ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലില്‍ ഗൗതം വി എസ് ഇങ്ങനെ എഴുതി.

ലേഖനം മുഴുവനായി വായിക്കാം: മാറ്റത്തിന്റെ ചിന്തേരിട്ട്‌ മിനുക്കിയ നന്മ ഫോര്‍മുല

varane avashyamund, varane avashyamund songs, varane avashyamund imdb, varane avashyamund story, varane avashyamund mp3, varane avashyamund malayalam movie, varane avashyamund download, varane avashyamund watch online, varane avashyamund full movie, varane avashyamund review, വരനെ ആവശ്യമുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook