Varane Avashyamund, Ayyappanum Koshiyum Movie Review and Rating at a glance: രണ്ടു മലയാള ചിത്രങ്ങളാണ് ഇന്നലെ തിയേറ്ററുകളില്‍ എത്തിയത് – അനൂപ്‌ സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്,’ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും.’  രണ്ടും ഒരേ പോലെ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയാണ്‌ ആദ്യരണ്ടു ദിനങ്ങള്‍ കടന്നത്‌.  ഒരു കുടുംബ ചിത്രം എന്ന വിശേഷണത്തോടെ ആളുകള്‍ ‘വരനെ ആവശ്യമുണ്ടി’നെ വരവേറ്റപ്പോള്‍ രണ്ടു നായകന്‍മാരുടെ ഏറ്റുമുട്ടലിന്റെ തീപ്പൊരി ചിതറുന്ന മാസ് ചിത്രം എന്ന വിശേഷണത്തിനാണ് ‘അയ്യപ്പനും കോശിയും’ അര്‍ഹമായത്.  രണ്ടു ചിത്രങ്ങളുടെയും ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം റിവ്യൂ വായിക്കാം. അഖില്‍ മുരളീധരന്‍ (അയ്യപ്പനും കോശിയും), ഗൗതം വി എസ് (വരനെ ആവശ്യമുണ്ട്)  എന്നിവര്‍ എഴുതിയ നിരൂപണങ്ങള്‍.

Ayyappanum Koshiyum, അയ്യപ്പനും കോശിയും, Prithviraj, പൃഥ്വിരാജ്, Biju Menon, ബിജു മേനോൻ, Sachy, സച്ചി, IE Malayalam, ഐഇ മലയാളം

Ayyapanum Koshiyum Movie Review: ഒരഡാർ സിനിമ: ‘അയ്യപ്പനും കോശിയും’ റിവ്യൂ

Ayyapanum Koshiyum Movie Review and Rating: കുറച്ചു കാലങ്ങൾക്കു ശേഷം സിനിമ നഗരങ്ങളെ വിട്ട് ഗ്രാമങ്ങളിലെ കഥകൾ തേടിപ്പോകുന്നുവെന്ന തോന്നൽ ഉണ്ടാക്കുന്ന സിനിമ. അട്ടപ്പാടിയുടെ പ്രാചീനമായ ഭൂമിയാണ് ഫ്രെമിൽ എപ്പോഴും. അവിടുത്തെ മനുഷ്യർ, സംഗീതം അങ്ങനെ എന്തൊക്കെയോ ഉണ്ട് ഇതില്‍.

‘അനാർക്കലി’ക്ക് ശേഷം സച്ചി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘അയ്യപ്പനും കോശി’യും രണ്ടു മനുഷ്യരുടെ വാശിയുടെയും പകയുടെയും കഥ പറയുന്നു. അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ് ഐ ആയ അയ്യപ്പൻ നായരും ആർമിയിലെ റിട്ടയേർഡ് ഹവീൽദാർ കോശി കുര്യനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ചെറിയ നിയമ ലംഘനവും അതിനെ തുടർന്നുണ്ടാകുന്ന കേസുകളുടെ പരമ്പരകളുമാണ് ചിത്രത്തിന്റെ പ്രമേയം. പതിനേഴു വർഷം ഹവീൽദാർ ഉദ്യാഗത്തിലിരുന്ന കോശി കുര്യനും വിരമിക്കാൻ രണ്ടു വർഷം മാത്രം സർവീസിൽ ബാക്കിയുള്ള അയ്യപ്പൻ നായരും ഒരു തരി പോലും വിട്ടു വീഴ്‌ച ചെയ്യാത്തവരും.വാശിക്കാരുമാണ്. ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നതും ആ വഴി തന്നെയാണ്. ഒരേസമയം രണ്ടു കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇഷ്ടപ്പെട്ടു പോകുന്ന അവസ്ഥ.

ഒരഡാർ സിനിമ എന്ന് ഒറ്റവാക്കില്‍ പറയാം. മുഴുനീളൻ എന്റർടെയ്ൻമെന്റ് പ്രതീക്ഷിച്ചെത്തിയ പൃഥ്വിരാജ്-ബിജു മേനോന്‍ ആരാധകരെ ‘അയ്യപ്പനും കോശി’യും നിരാശരാക്കില്ല.

Read Here: നായകനും നായികയും വില്ലനുമില്ലാത്ത സിനിമ; അയ്യപ്പനും കോശിയെയും കുറിച്ച് പൃഥ്വിരാജ്

 

Ayyapanum Koshiyum Movie Review: പൃഥ്വിരാജ്‌-ബിജു മേനോൻ കൂട്ടുകെട്ടിന്റെ വിജയം

‘അയ്യപ്പനും കോശി’യിലെയും രണ്ടു പ്രധാന കഥാപാത്രങ്ങളായ എസ് ഐ അയ്യപ്പൻ നായരായി ബിജു മേനോനും കോശി കുര്യനായി പൃഥ്വിരാജുമാണ് വേഷമിടുന്നത്. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് ബിജു മേനോൻ അയ്യപ്പൻ നായരെ അവിസ്മരണീയമാക്കുന്നുണ്ട്. അധികം ചെയ്തു ശീലമില്ലാത്ത തരം റോൾ ആണെങ്കിലും പൃഥ്വിരാജ് തന്റെ വേഷത്തിൽ മികച്ച പകർന്നാട്ടം തന്നെയാണ് കാഴ്ച്ച വയ്ക്കുന്നത്. മലയാളത്തിലെ മികച്ച നടന്മാരായ രണ്ടു പേരുടെയും അഭിനയം അവരുടെ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.

ഒരു സെമി-വില്ലൻ സ്വഭാവം ഈ രണ്ടു കഥാപാത്രങ്ങളിലും പരോക്ഷമായി നിലനിൽക്കുന്നുണ്ട്. തങ്ങൾ തമ്മിലുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ കഴിയാത്ത വിധം പെട്ടു പോകുകയാണ് ഈ രണ്ടു കഥാപാത്രങ്ങളും. ഓരോ മനുഷ്യന്റെയും ഉള്ളിലെ ഈഗോയുടെ ആവിഷ്കാരമാണ് ഈ മത്സര ബുദ്ധിയെന്ന് വേണമെങ്കിൽ അനുമാനിക്കാം. ഈ കഥാപാത്രങ്ങള്‍ പറയുന്ന മൂർച്ചയുള്ളതും, എന്നാൽ രാഷ്ട്രീയശരി ആണെന്നു പറയാൻ കഴിയാത്തതുമായ നിരവധി ഡയലോഗുകൾ ഒരുപക്ഷേ സാധാരണ പ്രേക്ഷകനെ കയ്യിലെടുത്തേക്കാം.

‘മുന്നറിയിപ്പ്,’ ‘ഞാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത് നിർമ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും കൂടി ‘അയ്യപ്പനും കോശി’ക്കുമുണ്ട്. ഗോൾഡ്‌ കോയിൻ മോഷൻ പിക്ചേഴ്‌സിന്‍റെ ബാനറില്‍ പി എം ശശിധരനോപ്പമാണ് അദ്ദേഹം ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ ഒരു പ്രധാന വേഷം കൂടിതന്നെ രഞ്ജിത് ചെയ്യുന്നുണ്ട്. ഒരു മികച്ച നടനെന്ന രീതിയിൽ അദ്ദേഹം ഒരിക്കല്‍ കൂടി അടയാളപ്പെടുകയാണ് ഈ ചിത്രത്തിലും. അന്ന രാജൻ, സാബുമോൻ, ജോണി ആന്റണി, ഗൗരി നന്ദ എന്നിവരും പ്രധാന വേഷങ്ങളെ അവിസ്മരണീയമാക്കുന്നുണ്ട്.

Ayyapanum Koshiyum review, Ayyapanum Koshiyum review, Ayyapanum Koshiyum review rating, Ayyapanum Koshiyum review live audience, Ayyapanum Koshiyum movie review, Ayyapanum Koshiyum movie release date, Ayyapanum Koshiyum movie ratings, Ayyapanum Koshiyum critic reviews, Biju Menon, Prithviraj Sukumaran, Sabumon Abdusamad, അയ്യപ്പനും കോശിയും, അയ്യപ്പനും കോശിയും റിവ്യൂ, അയ്യപ്പനും കോശിയും റേറ്റിംഗ്, പൃഥ്വിരാജ്

Ayyapanum Koshiyum Movie Review: സച്ചിയുടെ തിരക്കഥ ഹിറ്റുകൾ

‘ചോക്ലേറ്റ്,’ ‘റോബിൻഹുഡ്,’ ‘സീനിയേഴ്സ്’ മുതൽ ‘അനാർക്കലി,’ ‘ഡ്രൈവിങ് ലൈസൻസ്’; വരെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ആളെന്ന നിലയിലും , തന്റെ മിക്ക തിരക്കഥയിലെയും നായക കഥാപാത്രത്തെ അവതരിപ്പിച്ച ആളെന്ന നിലയിലും പൃഥ്വിരാജിന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി നൽകിയ മികച്ച തിരക്കഥയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ശക്തി. സിനിമക്ക് അതിന്റെ ആഴം നൽകാൻ സച്ചിയുടെ തിരക്കഥയ്ക്ക് കഴിഞ്ഞു.

ജേക്‌സ് ബിജോയിയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം. അട്ടപ്പാടിയുടെ തനത് ഗോത്ര പൈതൃകം പേറുന്ന നഞ്ചമ്മ എന്ന തദ്ദേശീയ സ്ത്രീ പാടിയ ഗോത്ര ഗാനം ഇതിനകം തന്നെ വൈറൽ ആയിക്കഴിഞ്ഞു. ചിത്രത്തിലെ സംഗീതത്തിൽ വന്യമായ ഭൂമിശാസ്ത്ര സ്വഭാവത്തെക്കൂടി ആവിഷ്‌കരിക്കാൻ സാധിച്ചിട്ടുണ്ട്. സാങ്കേതികമായി വളരെ മികവു പുലർത്തുന്ന ചലച്ചിത്രത്തിന്റെ ഓരോ ഫ്രെയിമും വ്യത്യസ്തമായ കാഴ്ചാനുഭവമാകും എന്നത് ഉറപ്പാണ്. സുധീപ് ഇളമൺ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Varane Avashyamund, Varane Avashyamund review, Varane Avashyamund ratings, Varane Avashyamund review, Varane Avashyamund video, Lalu Alex, Johny Antony, Suresh Gopi, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റേറ്റിംഗ്, Varane Avashyamund rating,

Varane Avashyamund Movie Review: കണ്ടിരിക്കാവുന്ന കുടുംബ ചിത്രം: ‘വരനെ ആവശ്യമുണ്ട്’ റിവ്യൂ

Varane Avashyamund Movie Review and Rating: കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘വരനെ ആവശ്യമുണ്ട്,’ തന്റെ അച്ഛന്റെ ചിത്രങ്ങളെ പോലെ തന്നെ കുടുംബ ബന്ധങ്ങളുടെ കഥ രസകരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമാണ്. അച്ഛൻ കൂടുതലും ഗ്രാമ പശ്ചാത്തലത്തിൽ കഥ പറഞ്ഞപ്പോൾ മകൻ നഗരം പശ്ചാത്തലമായി തിരഞ്ഞെടുത്തു എന്നുള്ളതാണ് വ്യത്യാസം.

നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയുമായി വന്ന ‘വരനെ ആവശ്യമുണ്ട്’ ഈ രണ്ടു മുതിർന്ന അഭിനേതാക്കളെയും വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ദുൽഖുർ സൽമാൻ, സംവിധായകൻ പ്രിയദർശന്റെ മകളായ കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

 

Read Here: മാര്‍ച്ചില്‍ അമ്പതു തികയും:മലയാളത്തിന്റെ നിത്യവസന്തം ശോഭന പറയുന്നു

ചെന്നൈയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ പല ഫ്ളാറ്റുകളിലായി താമസിക്കുന്ന വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്നുള്ളവർ തമ്മിൽ ഉടലെടുക്കുന്ന പരസ്പര ബന്ധങ്ങളുടെയും, സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും ഊഷ്മളമായ ദൃശ്യാവിഷ്കാരമാണ് ചിത്രം. ഭർത്താവുമായി പിരിഞ്ഞ നീനയും (ശോഭന) അവരുടെ മകൾ നിക്കി എന്ന് വിളിക്കുന്ന നികിതയിലൂടെയുമാണ് (കല്യാണി പ്രിയദർശൻ) ചിത്രം മുന്നോട്ടു പോകുന്നത്. പത്താം ക്ലാസ് മുതൽ പലരെയും പ്രേമിച്ചിട്ടുള്ള നീന പ്രണയിച്ചു വിവാഹം ചെയ്ത ഭർത്താവുമായി പിരിയേണ്ടി വരുന്നെങ്കിലും മനസ്സിൽ ഇപ്പോഴും പ്രണയം സൂക്ഷിക്കുന്ന, സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു വനിതയാണ്. അമ്മയുടെ അനുഭവം അറിയാവുന്ന നിക്കിയ്ക്ക് പക്ഷേ അറേൻജ്‌ഡ്‌ മാരേജ്നോടാണ് താല്പര്യം. ഇതിനായി നിക്കി മാട്രിമോണിക്കാരുടെ സഹായത്തോടെ വരനെ തേടി നടക്കുകയാണ്.

ഇവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പുതിയതായി താമസിക്കാൻ എത്തുന്ന കുടുംബമാണ് ദുൽഖുർ സൽമാൻ അവതരിപ്പിക്കുന്ന ഫ്രോഡ് എന്ന് വിളിപ്പേരുള്ള ബിബീഷും അയാളുടെ അനിയനും പിന്നെ കെ പി എ സി ലളിത അവതരിപ്പിക്കുന്ന ആകാശവാണി എന്ന് വിളിപ്പേരുള്ള സീരിയൽ നടിയും. ആകാശവാണിയും ഫ്രോഡും അയാളുടെ അനിയനും തമ്മിലുള്ള ബന്ധം എന്താണെന്നു പ്രേക്ഷകന് സംശയം തോന്നുമെങ്കിലും, സിനിമയുടെ അവസാനത്തോട് കൂടി ഇതിനു ഉത്തരം ചിത്രം നല്കന്നുണ്ട്. ഈ രണ്ടു കുടുംബങ്ങളുടെയും ഉള്ളിൽ നടക്കുന്ന രസകരമായ സംഭാഷണങ്ങളും, സന്ദര്‍ഭങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഏറിയ പങ്കും.

പെട്ടെന്ന് ക്ഷോഭിക്കുന്ന,എന്നാൽ ആളുകളോട് അടുക്കാൻ ഭയമുള്ള മേജർ ഉണ്ണിക്കൃഷ്ണനായി സുരേഷ് ഗോപി എത്തുന്നതോടു കൂടി ചിത്രം കൂടുതൽ രസകരമാവുന്നുണ്ട്. ഒറ്റത്തടിയായി ജീവിക്കുന്ന മേജറിന്റെ മുൻകോപത്തിനു ശമനം വരുത്താൻ അദ്ദേഹം ഒരു മനഃശാസ്ത്രജ്ഞനെ കാണുന്നു. സംവിധായകനായ ജോൺ ആന്റണി ആണ് കോമഡിക്ക് പ്രാധാന്യമുള്ള ബോസ് എന്ന മനഃശാസ്ത്രഞ്ജന്റെ വേഷം ചെയ്തിരിക്കുന്നത്. വളരെ വേഗത്തിലും ധൃതിയിലുമുള്ള ബോസിന്റെ സംസാരശൈലി തന്നെ ചിരിയുണർത്തുന്നതാണ്. ബോസും മേജറും തമ്മില്ലുള്ള സംഭാഷണങ്ങളിലെല്ലാം തന്നെ നർമരസം കൊണ്ട് വരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിൽ തൃശ്ശരിനെ ‘എടുക്കാൻ’ ശ്രമിച്ച സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെ സിനിമയിൽ നൈസ് ആയി ട്രോളുന്നുണ്ട്.

shobana, shobana in Varane Avashyamund, Varane Avashyamund latest ratings, Suresh Gopi,Varane Avashyamund, Varane Avashyamundu, Varane Avashyamund release, Varane Avashyamund review, Varane Avashyamund rating, വരനെ ആവശ്യമുണ്ട് റിവ്യൂ, വരനെ ആവശ്യമുണ്ട് റിലീസ്, സിനിമാ റിവ്യൂ, ശോഭന

കഥാപാത്രങ്ങളെയും, അവരുടെ ഭൂതകാലത്തെയും സ്‌ഥാപിച്ചെടുക്കാൻ സിനിമയുടെ നല്ലൊരു ഭാഗം സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. തുടർന്നു നടി ശോഭനയോടു തനിക്കു അതിയായ ആകർഷണം ഉണ്ടെന്നു സമ്മതിക്കുന്ന മേജറിനെ, ബോസ് ശോഭനയുമായി സാമ്യമുള്ള നീനയെ പരിചയപ്പെടുത്തി കൊടുക്കുന്നു. നർമത്തിൽ ചാലിച്ച സ്വാഭാവികമായ സന്ദര്‍ഭങ്ങളിലൂടെ മേജര്‍ നീനയുമായി അടുക്കുന്നു. ഇരുവരും ഒരുമിച്ചുള്ള അഭിനയ മുഹൂര്‍ത്ത`ങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങുന്നവയാണ്. ഇരുവരുടെയും പ്രായത്തിനു യോജിച്ച സംഭാഷണങ്ങളും ഭാവങ്ങളും ഈ പഴയ താര ജോഡികൾക്കു അനുയോജ്യമായ ഒരു തിരിച്ച വരവ് സമ്മാനിച്ചു എന്ന് പറയേണ്ടി വരും. ഇരുവരുടെയും പ്രണയം സഫലമാകുമോ എന്നുള്ളതാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.

ചിത്രത്തിന്റെ ഉപകഥയായി വരുന്ന നിക്കിയുടെയും ഫ്രോഡിന്റെയും പ്രണയബന്ധങ്ങൾ ചില സമയങ്ങളിൽ അനാവശ്യമായി തോന്നുമെങ്കിലും, വല്യ പരുക്കളില്ലാതെ തന്നെ ഒരു ശുഭപര്യവസാനം സമ്മാനിക്കുന്നുണ്ട് ചിത്രം.

ശോഭനയുടെയും സുരേഷ് ഗോപിയുടെയും അതിഭാവകത്വങ്ങളില്ലാത്ത അഭിനയം തന്നെയാണ് ചിത്രത്തിനെ ബോറടിപ്പിക്കാതെ കൊണ്ട് പോകുന്നത്. തന്റെ ആദ്യ ചിത്രത്തിൽ തന്നെ തരക്കേടില്ലാതെ പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വെച്ചിരിക്കുന്നത്. അടുത്ത വീട്ടിലെ കുട്ടിയെന്നു തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു കല്യാണിയുടേത്.  ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദുൽഖുർ സല്മാന്‍ ചിത്രത്തിൽ വളരെ കുറച്ചു സമയങ്ങളിലെ ഉള്ളുവെങ്കിലും കൂടി അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസ് ചിത്രത്തിന് മുതൽക്കൂട്ടായി മാറുന്നുണ്ട്.

മുൻപ് പല തവണ കണ്ടതും കേട്ടതുമായ കഥാതന്തുവിനെ രണ്ടര മണിക്കൂർ മുഷിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമൊരുക്കിയതിൽ നവാഗതനായ അനൂപ് അഭിനന്ദനം അർഹിക്കുന്നുണ്ട്. വളരെ ക്യാന്റിടായി തോന്നിപ്പിക്കുന്ന ആഖ്യാന രീതിയാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിൽ പലപ്പോഴും സന്ദര്‍ഭങ്ങളിലെ കൃത്രിമത്വം പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം. തമാശക്കായി ഒരുക്കിയ സംഭാഷണങ്ങൾ പലപ്പോഴും മുൻപ് പറഞ്ഞത് പോലെ കൃത്രിമത്വം അനുഭവപ്പെട്ടെങ്കിലും സുരേഷ് ഗോപിയുടെയും ജോണി ആന്റണിയുടെയും പ്രകടനം ആ കുറവ് നികത്തുന്നുണ്ട്. രണ്ടാം പകുതി അനാവശ്യമായി വലിച്ചു നീട്ടിയതായും പ്രേക്ഷകന് അനുഭവപ്പെടാം. ഇത് മനസിലാക്കിയെന്നോണം അപ്രതീക്ഷിക്കാത്ത ഒരു ഷോട്ടില്‍ ചിത്രം പെട്ടെന്നു അവസാനിക്കുകയാണ്.

മുകേഷ് മുരളീധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാഗരികതയും, ‘ഫ്ലാറ്റ് കൾച്ചർ’ പരിസരങ്ങളും മനോഹരമായി തന്നെ പകർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടോബി ജോൺ ആണ് ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത്.

കുടുംബ പ്രേക്ഷകരെ ആസ്വദിപ്പിക്കാനാകുന്ന കഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൊണ്ട് സമ്പന്നമാണ് ‘വരനെ ആവശ്യമുണ്ട്’ എങ്കിലും സുരേഷ് ഗോപിയുടെയും ശോഭനയുടെയും പ്രകടനങ്ങളുടെ മികവ് കൊണ്ടാവും മലയാള സിനിമാ ചരിത്രത്തില്‍ അടയാളയപ്പെടുക.

Read Here: പൊട്ടിക്കരഞ്ഞ് ആരാധിക, സാന്ത്വനിപ്പിച്ച് ദുല്‍ഖര്‍: വീഡിയോ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook