scorecardresearch

രാജമൗലിയുടെ വാരണാസിയ്ക്ക് വേണ്ടി പൃഥ്വിരാജ് വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

1100 കോടി ബജറ്റിൽ ഒരുങ്ങുന്ന രാജമൗലിയുടെ ഇതിഹാസചിത്രം വാരണാസിയ്ക്ക് വേണ്ടി മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവർ ഈടാക്കുന്ന പ്രതിഫലം​ എത്ര?

1100 കോടി ബജറ്റിൽ ഒരുങ്ങുന്ന രാജമൗലിയുടെ ഇതിഹാസചിത്രം വാരണാസിയ്ക്ക് വേണ്ടി മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവർ ഈടാക്കുന്ന പ്രതിഫലം​ എത്ര?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mahesh Babu Priyanka Chopra Prithviraj Sukumaran Varanasi cast salary 1

1100 കോടിയെന്ന ഭീമൻ ബജറ്റിൽ ഒരുങ്ങുന്ന ഇതിഹാസ ചിത്രമാണ്  എസ്.എസ്. രാജമൗലിയുടെ 'വാരണാസി'. സിനിമയുടെ വലിപ്പത്തിൽ മാത്രമല്ല, താരങ്ങളുടെ പ്രതിഫലകണക്കിലും 'വാരണാസി' പുതിയ റെക്കോർഡുകൾ ഇടുന്നുവെന്നാണ്​ റിപ്പോർട്ട്. 

Advertisment

Also Read: 14 ബോഡി ഗാർഡ്, മദ്യം വിളമ്പാൻ മറ്റൊരാൾ; ബോളിവുഡ് താരങ്ങളുടെ വിചിത്രലോകം

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.  'ബാഹുബലി: ദി ബിഗിനിംഗ്', 'ബാഹുബലി: ദി കൺക്ലൂഷൻ', 'ആർആർആർ' എന്നിങ്ങനെ തുടർച്ചയായി മൂന്ന് ബ്ലോക്ക്ബസ്റ്ററുകൾ ചിത്രങ്ങൾക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന 'വാരണാസി'യെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. 

Also Read: 6 വർഷത്തിനിടെ 116 സിനിമകൾ ചെയ്ത സൂപ്പർ ഹീറോ; ആളെ മനസ്സിലായോ?

Advertisment

മഹേഷ് ബാബു 'രുദ്ര' എന്ന കഥാപാത്രത്തെയും പ്രിയങ്ക ചോപ്ര 'മന്ദാകിനി'യെയും അവതരിപ്പിക്കുമ്പോൾ കുംഭ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 

'വാരണാസി'യ്ക്ക് വേണ്ടി താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, മഹേഷ് ബാബുവും എസ്.എസ്. രാജമൗലിയും മുൻകൂട്ടി പ്രതിഫലമൊന്നും കൈപ്പറ്റുന്നില്ല. ചിത്രം ലാഭകരമായാൽ മാത്രമേ ഇവർക്ക് പ്രതിഫലം ലഭിക്കൂ. റിപ്പോർട്ടുകൾ പ്രകാരം, മഹേഷ് ബാബു നിർമ്മാതാക്കളോടൊപ്പം 40% ലാഭവിഹിതത്തിനുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

Also Read: 'നിൻ്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉണ്ടായിരുന്നു'; ദുൽഖറിനോട് മമ്മൂട്ടി

പ്രിയങ്ക ചോപ്ര പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത് 30 കോടിയാണ് എന്നാണ് റിപ്പോർട്ട്. ഇതോടെ ആലിയ ഭട്ട്, ദീപിക പദുകോൺ എന്നിവരുടെ പ്രതിഫലത്തെ മറികടന്ന് പ്രിയങ്ക ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിയായി മാറിയിരിക്കുകയാണ്. 

'വാരണാസി'ക്ക് വേണ്ടി പൃഥ്വിരാജ് സുകുമാരൻ ഈടാക്കുന്നത് 10 കോടിയിലേറെയാണ് എന്നും​ റിപ്പോർട്ടുകളുണ്ട്. സാധാരണയായി ഒരു സിനിമയ്ക്ക് 4 മുതൽ 9 കോടി വരെയാണ് പൃഥ്വി ഈടാക്കാറുള്ളത്. എന്നാൽ അതിലും 'വാരണാസി'ക്ക് വേണ്ടി വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. 

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: