‘നിന്നെ ഞാന്‍ കല്യാണം കഴിക്കാടാ’; ആര്യയെ പരസ്യമായി ട്രോളി വരലക്ഷ്മി

നേരത്തെ ആര്യയെ വിശാലും ട്രോളിയിരുന്നു. എങ്ക വീട്ടു മാപ്പിളൈയുടെ രണ്ടാം ഭാഗം വിവാഹ ശേഷം ഉണ്ടാകുമെന്നായിരുന്നു വിശാലിന്റെ പ്രതികരണം

എങ്കവീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ഉണ്ടാക്കിയ വിവാദങ്ങളില്‍ നിന്നും നടന്‍ ആര്യ ഇതുവരേയും പുറത്ത് കടന്നിട്ടില്ല. താരത്തിനെതിരെ സോഷ്യല്‍ മീഡിയിലൂടെ ആരാധകര്‍ ഇപ്പോഴും രംഗത്തെത്തുന്നുണ്ട്. പരിപാടിയിലെ മത്സരാര്‍ത്ഥികളും താരത്തെ വിമര്‍ശിച്ച് കൊണ്ട് എത്തിയിരുന്നു.

ഇപ്പോഴിതാ താരത്തെ പൊതുവേദിയില്‍ വച്ച് പരസ്യമായി ട്രോളിയിരിക്കുകയാണ് നടിയും ആര്യയുടെ ഉറ്റ സുഹൃത്തുമായ വരലക്ഷ്മി ശരത് കുമാര്‍. കഴിഞ്ഞ ദിവസം നടന്ന, ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വരലക്ഷ്മിയുടെ പ്രതികരണം. ആര്യയെ ഞാന്‍ വിവാഹം ചെയ്‌തോളാം എന്ന് പറഞ്ഞായിരുന്നു വരലക്ഷ്മിയുടെ പരിഹാസം.

നടനും കാമുകനുമായ വിശാലും സദസിലുണ്ടായിരുന്നു. ”ജാമി നിന്നെ ഞാന്‍ വിവാഹം ചെയ്‌തോളാം,” എന്നായിരുന്നു വരലക്ഷ്മിയുടെ വാക്കുകള്‍. പിന്നാലെ പരിപാടിയുടെ അവതാരകനും ആര്യയെ ട്രോളി. അദ്ദേഹം എത്ര പേരെയാണ് റിജക്ട് ചെയ്യേണ്ടി വരിക എന്നായിരുന്നു അവതാരകന്റെ പ്രതികരണം. പിന്നാലെ വിശാലിനോട് ഒന്ന് ശ്രദ്ധിക്കണമെന്നും അവതാരകന്‍ പറഞ്ഞു.

നേരത്തെ ആര്യയെ വിശാലും ട്രോളിയിരുന്നു. എങ്ക വീട്ടു മാപ്പിളൈയുടെ രണ്ടാം ഭാഗം വിവാഹ ശേഷം ഉണ്ടാകുമെന്നായിരുന്നു വിശാലിന്റെ പ്രതികരണം. പരിപാടി സത്യസന്ധമായിരുന്നുവോ എന്ന് തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Varalakshmi sarath kumar trolls arya in stage

Next Story
കോഴിക്കോടന്‍ മില്‍ക്ക് സര്‍ബത്ത് കുടിക്കാന്‍ ഉമ്മച്ചിക്കുട്ടിയായി പേളി മാണി
The moderation of comments is automated and not cleared manually by malayalam.indianexpress.com