വിവാദങ്ങളിലേക്ക് നയൻതാരയുടെ പേര് വലിച്ചിട്ടു; വനിത വിജയകുമാറിന് എതിരെ സൈബർ ആക്രമണം

പ്രഭുദേവയ്ക്ക് ഒപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീയായിരുന്നില്ലേ? എന്ന വനിതയുടെ പരാമർശമാണ് നയൻതാരയുടെ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്

Nayanthara, Vanitha Vijayakumar

നടി വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. വനിതയും പീറ്ററും തമ്മിലുള്ള വിവാഹത്തിനു പിന്നാലെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നതാണ് ആദ്യം വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ആ വിവാദങ്ങളിൽ നടി ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനം വനിതയെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്തർക്കങ്ങളിലേക്ക് പോവാൻ കാരണമാവുകയും ചെയ്തിരുന്നു.

Read more: വിവാഹത്തിനു പുറകെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരേ പരാതി നൽകി മുൻഭാര്യ

കഴിഞ്ഞ ദിവസം, ലൈവിൽ വനിത വിജയകുമാർ ലക്ഷ്മി രാമകൃഷ്ണനെ ചീത്തവിളിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, ലക്ഷ്മി രാമകൃഷ്ണനെ ടാഗ് ചെയ്ത് കൊണ്ടുള്ള വനിതയുടെ ട്വീറ്റാണ് പുതിയ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. നയൻതാരയും പ്രഭുദേവയേയും അനാവശ്യമായി വനിത വിവാദങ്ങളിലേക്ക് വലിച്ചിട്ടു കൊണ്ടുള്ളതാണ് വനിതയുടെ ട്വീറ്റ്.

“പ്രഭുദേവയ്ക്ക് ഒപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീയായിരുന്നില്ലേ? അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്കു മുന്നിലും സങ്കടം പറഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു എന്നാണ്,” ട്വീറ്റിൽ ലക്ഷ്മിയെ ടാഗ് ചെയ്തുകൊണ്ട് വനിത വിജയകുമാർ ചോദിച്ചത്. ഈ ചോദ്യം നയൻതാര ആരാധകരെ ചൊടിപ്പിക്കുകയും ആരാധകർ ലക്ഷ്മിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

നയൻതാരയ്ക്ക് എതിരെ മോശം പരാമർശം നടത്തിയ വനിതയ്ക്ക് എതിരെ ആരാധകർ സൈബർ ആക്രമണം അഴിച്ചുവിട്ടതോടെ താൽക്കാലികമായി ട്വിറ്റർ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് വനിത.

Read more: എന്റെ കാര്യം നോക്കാൻ എനിക്കറിയാം; ലക്ഷ്മി രാമകൃഷ്ണന് മറുപടിയുമായി വനിത

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vanitha vijayakumar tweet about nayanthara prabhu deva vanitha quit twitter

Next Story
മത്സ്യകന്യക പോലെ; കലക്കൻ ചിത്രങ്ങളുമായി ഗായിക അഭയ ഹിരൺമയിAbhaya Hiranmayi , Abhaya Hiranmayi stylish photos, അഭയ ഹിരൺമയി, അഭയ ഹിരൺമയി ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com