നടി വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹവും അതിനു പിന്നാലെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നതുമെല്ലാം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവാഹത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ തന്റെ അഭിപ്രായവുമായി നടി ലക്ഷ്മി രാമകൃഷ്ൻ രംഗത്ത് വന്നിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപ്പെട്ട ലക്ഷ്മിയ്ക്ക് മറുപടി നൽകുകയാണ് വനിത വിജയകുമാർ.
“വിവാഹവാർത്ത ഇപ്പോഴാണ് കണ്ടത്. മുൻപ് തന്നെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായ ആൾ വിവാഹമോചിതനല്ല! ഞെട്ടിപ്പോയി. എന്തിനാണ് പ്രതികരിക്കാൻ അയാളുടെ ആദ്യഭാര്യ ഇത്രനാൾ കാത്തിരുന്നത്, അവർക്കത് തടയാമായിരുന്നില്ലേ?” എന്നായിരന്നു ലക്ഷ്മിയുടെ ട്വീറ്റ്.
I just watched the news!! The man is already married and having two kids, not divorced!!! How can someone with education and exposure make such a blunder?!! Shocked!!! Why did the first wife wait till the #VanithaPeterpaulWedding got over , why didn’t she stop it?
— Lakshmy Ramakrishnan (@LakshmyRamki) June 28, 2020
ലക്ഷ്മിയുടെ അനാവശ്യ ഇടപെടൽ വനിതയെ ചൊടിപ്പിച്ചിരിക്കുകയാണ്. എന്റെ കാര്യം നോക്കാൻ എനിക്കറിയാമെന്നാണ് ലക്ഷ്മിക്ക് വനിതയുടെ മറുപടി. “രണ്ട് ആളുകൾ വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ അതിൽ പങ്കാളിയല്ലാത്തിടത്തോളം ഇടപെടേണ്ടത് നിങ്ങളുടെ ബിസിനസ്സല്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാനും ഇടപെടുന്നില്ല. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക, നിങ്ങളറിയാത്ത ഒരാളെ കുറിച്ച് ആശങ്കപെടാതിരിക്കുക.”
Do u know why 2 people get separated or divorced.
It is not your business to be concerned in any way as your not involved in this are all.I myself am not interfering in their personal.kindly mind your own business and keep your concerns regarding someone you hardly know to urself— Vanitha Vijaykumar (@vanithavijayku1) June 29, 2020
Read more: വിവാഹത്തിനു പുറകെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരേ പരാതി നൽകി മുൻഭാര്യ
ജൂൺ 27നായിരുന്നു വനിതയും പീറ്റർ പോളും തമ്മിലുള്ള വിവാഹം. തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോളും വനിതയും ചെന്നൈയിൽവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരമാണ് വിവാഹിതരായത്.
View this post on Instagram
Bigboss fame #vanithavijayakumar married peterpaul today Follow @chennairockerz4.0
വിവാഹത്തിനു പിന്നാലെ പീറ്റർ പോളിനെതിരെ പരാതിയുമായി മുൻ ഭാര്യ എലിസബത്ത് ഹെലൻ രംഗത്തു വരികയായിരുന്നു. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്നാണ് എലിസബത്തിന്റെ ആരോപണം. പീറ്ററിനെതിരെ വടപ്പളനി പോലീസ് സ്റ്റേഷനിലാണ് എലിസബത്ത് പരാതി നൽകിയത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി പിരിഞ്ഞു ജീവിക്കുന്ന പീറ്റർ പോളിനും എലിസബത്ത് ഹെലനും രണ്ടു കുട്ടികളുണ്ട്.
Read more: പ്രണയ ചുംബനം; നടിയും ബിഗ് ബോസ് താരവുമായ വനിതയുടെ വിവാഹ ചിത്രങ്ങൾ