മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക ഇടം തന്നെ സ്വന്തമാക്കിയ രണ്ടുപേരാണ് വാണി വിശ്വനാഥും ബാബുരാജും. നായികമാർ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട്- ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണിയെ ആക്ഷൻ റാണിയെന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
ഇപ്പോഴിതാ, വാണി വിശ്വനാഥിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് ബാബുരാജ്. ജിമ്മിൽ വാണിയ്ക്ക് ഒപ്പം വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ പകർത്തിയ ചിത്രമാണിത്. “എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ,” എന്നാണ് വാണിയെ ബാബുരാജ് വിശേഷിപ്പിച്ചിരിക്കുന്നത്.
Read more: ജിം ചിത്രങ്ങളുമായി റിമി; അമ്പോ! മസിൽ വരുന്നുണ്ടെന്ന് ബാബുരാജ്
വിവാഹ ശേഷം അഭിനയരംഗത്ത് സജീവമല്ല വാണി വിശ്വനാഥ്. മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽ മീഡിയയിലും വാണി ആക്റ്റീവ് അല്ല. അതിനാൽ തന്നെ താരദമ്പതികളുടെ ഒന്നിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read more: ഡംബെൽ കിട്ടിയില്ല, ഫഹദിനെ അങ്ങെടുത്തു; വൈറലായി ബാബുരാജിന്റെ എക്‌സര്‍സൈസ്