പത്തൊമ്പതോളം ഭാഷകളിൽ പതിനായിരത്തോളം ഗാനങ്ങളാണ് ആ സ്വരത്തിലൂടെ പിറന്നത്. അതുല്യ ഗായികയുടെ വേർപാടിൽ സംഗീത ലോകം ഞെട്ടിനിൽക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് അവർ പാടിവച്ച ആ ഗാനങ്ങൾ തന്നെയാണ്. മലയാളി പ്രേക്ഷകർ അവരെ വിശേഷിപ്പിച്ചിരുന്നത് മെലഡി ക്യൂൻ എന്നാണ്. വാണി ജയറാമിന്റെ സ്വരത്തിൽ ജന്മം കൊണ്ട ചില മലയാള ഗാനങ്ങളിതാ.
Etho Janma Kalpanayil: ഏതോ ജന്മ കൽപനയിൽ
പാളങ്ങൾ എന്ന ചിത്രം ജോൺമാസ്റ്റർ സംഗീതം നൽകിയ ഗാനം. പൂവച്ചൽ ഖാദറാണ് വരികൾ ഒരുക്കിയിരിക്കുന്നത്.
Onnanam kunninmel: ഒന്നാനാം കുന്നിന്മേൽ
പ്രേം നസീർ, രജിനി ശർമ എന്നിവർ അഭിനയിച്ച എയർഹോസ്റ്റസ്സ് എന്ന ചിത്രത്തിലെ ഗാനം. സലീൽ ചൗധരിയുടെ സംഗീതത്തിന് വരികൾ രചിച്ചത് ഒ എൻ വി കുറുപ്പാണ്. യേശുദാസിനൊപ്പമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Thiruvona Pularithan: തിരുവോണ പുലരിതൻ
ഓണകാലമായാൽ മലയാളികൾക്ക് ഒഴിച്ചു നിർത്താനാകാത്ത ഗാനം പിറന്നതും ആ സ്വരത്തിലൂടെ തന്നെയാണ്. എം കെ ആർജുനന്റെ സംഗീതം നിർവഹിച്ചപ്പോൾ വരികൾ രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്.
Seemantha rekhayil: സീമന്ത രേഖയിൽ
ആശിർവാദം എന്ന ചിത്രത്തിലെ ഗാനം. എം കെ അർജുനൻ സംഗീതം നിർവഹിച്ചു.
Nadan Pattile Maina: നാടൻ പാട്ടിലെ മൈന
വയലാർ രാമവർമയുടെ വരികൾക്ക് സലീൽ ചൗധരി സംഗീതം നൽകി
Valkannezhuthi Vanapushpam Choodi: വാൽകണ്ണെഴുതി വനപുഷ്‌പം ചൂടി
യേശുദാസും വാണി ജയറാമും ചേർന്ന് ആലപിച്ച ഗാനം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം കെ അർജുനൻ സംഗീതം നൽകി.
Dhum thana dhum thana: ധൂം തന ധൂം ന ചിലങ്കേ
തോാമാശ്ലീഹ എന്ന ചിത്രത്തിലെ ഗാനം. വയലാർ രാമവർമ്മയുടെ വരികൾക്ക് സലീൽ ചൗധരി സംഗീതം നൽകി.
Suraloka Jaladhara: സുരലോക ജലധാര
പി ഭാസ്‌കരന്റെ വരികൾക്ക് എം എസ് വിശ്വനാഥൻ സംഗീതം നൽകി
Olanjali Kuruvi : ഓലഞ്ഞാലി കുരുവി
വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയത് 1983 എന്ന ചിത്രത്തിലൂടെയായിരുന്നു. പുതുതലമുറയിലേക്കും വാണി ജയറാം എന്ന ഗായിക ഈ ഗാനത്തിലൂടെ ഇറങ്ങി ചെന്നു.
Manathe Marikurumbe: മാനത്തെ മാരിക്കുറുമ്പേ
മലയാളത്തിൽ അവസാനമായി ആലപിച്ചത് പുലിമുരുകനിലെ ഈ ഗാനമാണ്. റഫീക്ക് അഹമദിന്റെ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദറാണ്.