74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിഖ്യാത വയലിനിസ്റ്റ് എൽ സുബ്രഹ്മണ്യം തന്റെ പുതിയ രചന ‘വന്ദേ മാതരം’ റിലീസ് ചെയ്തു. അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള ഗാനം ദേശസ്നേഹത്തിന്റെ ചൈതന്യത്തിന് ഊര്‍ജ്ജം പകരാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
മനോഹരമായി ചിത്രീകരിച്ച ഗാനത്തിൽ ഹേമമാലിനി, മോഹൻലാൽ, ജൂഹി ചാവ്ല, ഇഷാ ഡിയോൾ തക്താനി, എസ് പി ബാലസുബ്രഹ്മണ്യം, കവിത കൃഷ്ണമൂർത്തി സുബ്രഹ്മണ്യം, ഹരിഹരൻ, കുമാർ സാനു, സോനു നിഗം, ശ്രേയ ഘോഷാൽ, ബിന്ദു തുടങ്ങി നിരവധി ഇന്ത്യൻ ഗായകര്‍/താരങ്ങൾ ഉൾപ്പെടുന്നു. പകർച്ചവ്യാധിയുടെ സമയമായതിനാല്‍ എല്ലാ കലാകാരന്മാരും അവരുടെ വീടുകളിൽ നിന്നാണ് പാട്ടിനായി ഒന്ന് ചേര്‍ന്നത്.
സ്വാതന്ത്ര്യ സിംഫണിയുടെ ഭാഗമായി കവിത കൃഷ്ണമൂർത്തി എഴുതിയ ‘വന്ദേ മാതരം’ കമ്പോസ് ചെയ്തത് ഡോ. എൽ. സുബ്രഹ്മണ്യം ആണ്. ‘നമ്മുടെ രാഷ്ട്രം, നമ്മുടെ സന്തോഷം, ഞങ്ങളുടെ അഭിവാദ്യങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് കവിത ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്.
Read in IE: Vande Mataram: S P Balasubrahmanyam, Hema Malini, Mohanlal feature in the new rendition