/indian-express-malayalam/media/media_files/uploads/2022/02/Ajith-Valimai.jpg)
Valimai Movie Release Response: രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ 'വലിമൈ' തിയേറ്ററുകളിലെത്തിയ സന്തോഷത്തിലാണ് ആരാധകരും സിനിമാപ്രേമികളും.ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിൽ അജിത്തിന്. ബോണി കപൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. മൂന്നു ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.
Read more: വലിമൈ റിവ്യൂ ഇവിടെ വായിക്കാം
മികച്ച പ്രതികരണങ്ങളാണ് ആദ്യദിനം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു, സുമിത്ര എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. മലയാളി താരങ്ങളായ പേളി മാണി, ദിനേഷ് പ്രഭാകർ എന്നിവരും ചിത്രത്തിലുണ്ട്.
മികച്ച ആക്ഷൻ സീനുകളും ബൈക്ക് സ്റ്റണ്ടുമൊക്കെ നിറയുന്ന ചിത്രം യുവാക്കൾക്ക് വലിയൊരു സന്ദേശം നൽകുന്നതാണെന്ന് പ്രേക്ഷകരിൽ ചിലർ വിലയിരുത്തുന്നത്. ചിത്രത്തിന്റെ മേക്കിംഗും മികവ് പുലർത്തുന്നുവെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
#Valimai: The biggest highlight in the brilliantly choreographed action scenes on bikes. @humasqureshi is perfect and she has done a good job. The predictable Amma sentiments could have been a bit toned down. #HVinoth@thisisysr#AKpic.twitter.com/U6GQcSsH8e
— sridevi sreedhar (@sridevisreedhar) February 24, 2022
Can you show me a rock concert better than this? #FansFortRohini#Valimaipic.twitter.com/5iTx9EyHoX
— Nikilesh Surya 🇮🇳 (@NikileshSurya) February 24, 2022
Can you show me a rock concert better than this? #FansFortRohini#Valimaipic.twitter.com/5iTx9EyHoX
— Nikilesh Surya 🇮🇳 (@NikileshSurya) February 24, 2022
Hahahahaha! Yeh Kya Ho Raha Hai Bhai!!! #Valimai FDFS live update https://t.co/sLnMLXtagLpic.twitter.com/Cez3t5feEE
— Himesh (@HimeshMankad) February 23, 2022
'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. തമിഴ്‌നാട്ടിൽ യഥാർത്ഥത്തിൽ നടന്നൊരു സംഭവവുമായി 'വലിമൈ'യ്ക്ക് ബന്ധമുണ്ടെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു.
അജിത്തിനും എച്ച് വിനോദിനുമൊപ്പം ബോണി കപൂർ രണ്ടാമതായി ഒരുമിക്കുന്ന ചിത്രമാണ് വലിമൈ. നേരത്തെ, ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക്കായ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനായി മൂവരും സഹകരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us